കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിശുദിനാഘോഷവും KSU, ജവഹർ ബാൽമഞ്ച് യൂണിറ്റുകളുടെ രൂപീകരണവും നടത്തി


കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിശുദിനാഘോഷവും ജവഹർ ബാൽമഞ്ച്, KSU യൂണിറ്റുകളുടെ രൂപീകരണവും നടത്തി.  KSU കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് ആഷിത്ത് അശോകൻ മെമ്പർഷിപ്പ് നൽകിക്കൊണ്ട് യൂണിറ്റ് രൂപീകരണം നിർവ്വഹിച്ചു. 

മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എം.പി മോഹനാംഗൻ നേതൃത്വം നൽകി. എം.പി മോഹനാംഗൻ, എൻ.ഇ ഭാസ്കരന്മാരാർ, കെ.പ്രശാന്ത് മാസ്റ്റർ, കെ.ഇന്ദിര, ശൈലജ എ.വി, അമീൻ, സനീഷ് ചിറയിൽ തുടങ്ങിയവർ സംസാരിച്ചു.

KSU കണ്ണാടിപ്പറമ്പ് യൂണിറ്റ് പ്രസിഡണ്ടായി അഭിഷേക് എം, ജവഹർ ബാൽമഞ്ച് യൂണിറ്റ് പ്രസിഡണ്ടായി ദേവിക ധനേഷ് എന്നിവരെ തിരഞ്ഞെടുത്തു. 

Previous Post Next Post