വടക്ക് കിഴക്ക് ഇന്ത്യ ഫെസ്റ്റ്'18 നാളെ മയ്യിലിൽ
മയ്യിൽ :- അത്യപൂർവ്വമായൊരു ദൃശ്യവിരുന്നിന് നാളെ (27ഡിസംബർ) മയ്യിൽ സാക്ഷ്യം വഹിക്കുകയാണ്.
ഇന്ത്യയിലെ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന 50ലധികം കലാകാരന്മാർ ഒരുക്കുന്ന കലാവിരുന്നാണ് മയ്യിൽ ജനസംസ്കൃതിയുടെയും ഭാരത് ഭവന്റെയും സംയുക്താഭിമുഖ്യത്തിൽ മയ്യിലിൽ ബസ് സ്റ്റാന്റിന് സമീപം വച്ച് നാളെ വൈകുന്നേരം 6.30ന് നടക്കുന്നത്.
ഒപ്പം മയ്യിൽ നന്തുടിയിലെ കലാകാരന്മാരും നാളെ അരങ്ങിലെത്തും. ചടങ്ങിൽ വെച്ച് ദേശീയ സർക്കാരിന്റെ ധന്വന്തരി പുരസ്കാരം നേടിയ ഡോ: ഇടൂഴി ഭവദാസൻ നമ്പൂതിരിപ്പാടിനെ ആദരിക്കും.
ഫോക്ലോർ അക്കാദമി സെക്രട്ടറി ശ്രീ. കീച്ചേരി രാഘവൻ ഉപഹാരം സമർപ്പിക്കും.