കണ്ണൂർ വിമാനത്താവളത്തിൽ  പിടികിട്ടാപ്പുള്ളി പോലിസ്പിടിയിൽ

  • പിടിയിലായത് 2012 ൽ കമ്പിൽ ഭാഗങ്ങളുണ്ടായ സിപിഎം പ്രവർത്തകരെ അക്രമിച്ച സംഭവത്തിലെ പ്രതി


മയ്യിൽ:കണ്ണൂർ വിമാനത്താവളത്തിൽ നിന്നും അധികൃതർ ആദ്യത്തെ പിടികിട്ടാപ്പുള്ളിയെ പിടികൂടി .മയ്യിൽ സ്റ്റേഷൻ പരിധിയിലെ പാലത്തുങ്കര സ്വദേശി കുന്നുമ്മൽ പുതിയപുരയിൽ ശിഹാബുദ്ധീൻ (32) നെ യാണ് എസ് ഐ എൻ .പി രാഘവനും സംഘവും പിടികൂടിയത്.

2012ൽ കമ്പിൽ ഭാഗങ്ങളിൽ സിപിഎം പ്രവർത്തകരെ അക്രമിച്ച സംഭവത്തിൽ പ്രതിയായ ലീഗ് പ്രവർത്തകൻ ശിഹാബുദ്ധീൻ വിദേശത്തേക്ക് കടന്ന്നിരുന്നു ദിവസങ്ങൾക്കുമുമ്പ് നേപ്പാൾ വഴി നാട്ടിലെത്തിയ ശിഹാബുദ്ദീൻ ഇന്നലെ രാത്രി തിരിച്ചു വിദേശത്തേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ ഇയളെ തിരിച്ചറിഞ്ഞ വിമാനത്താവള അധികൃതർ പോലീസിൽ വിവരം നൽകുകയായിരുന്നു. ഒരു മാസം മുൻപ് മയ്യിൽ പോലീസ് ഇയാൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു 2016 കണ്ണൂർ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു .അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Previous Post Next Post