സംഘ മിത്ര കലാസാംസ്കാരിക കേന്ദ്രം 24 മത് വാർഷികം ആഘോഷിച്ചു
കമ്പിൽ : സംഘ മിത്ര കലാസാംസ്കാരിക കേന്ദ്രം 24 മത് വാർഷികാഘോഷം സമാപിച്ചു.
വാർഷികത്തിന്റെ ഭാഗമായി ഹോമിയോ മെഡിക്കൽ ക്യാമ്പ് ,നമുക്കൊന്നായി പാടാം എന്നീവ സംഘടിപ്പിക്കപ്പെട്ടു.
സമാപന സമ്മേളനം ഫോക് ലോർ അക്കാദമി സിക്രട്ടറി കച്ചേരി രാഘവൻ ഉദ്ഘാടനം ചെയ്തു.
യുവപ്രതിഭ പുരസ്ക്കാരം നേടിയ ജിജു ഒറപ്പടിക്ക് ഉപഹാരം നൽകി അനുമോദനം ആദരിച്ചു.
സംഘമിത്ര പ്രസിഡന്റ് എ.കൃഷ്ണൻ അധ്യക്ഷത വഹിച്ചു രാധാകൃഷ്ണൻ മാണിക്കോത്ത് പ്രസംഗിച്ചു .
എം.ശ്രീധരൻ സ്വാഗതവും സി.പ്രകാശൻ നന്ദിയും പറഞ്ഞു.
തുടർന്ന് ഫോക് ലോർ അക്കാദമിയുടെ സഹകരണത്തോടെ ഒറപ്പടി കലാകൂട്ടായ്മ കണ്ണൂർ കളി വെട്ടം നാട്ടുത്സവം അവതരിപ്പിച്ചു.