ന്യൂമോണിയ ബാധിച്ച് കമ്പിൽ സ്വദേശി അന്തരിച്ചു
കമ്പിൽ :- ന്യൂമോണിയ ബാധിച്ച് കമ്പിൽ പാട്ടയം സ്വദേശി കളത്തിന്റവിട ഇബ്രാഹിം (43) അന്തരിച്ചു.
ഷാർജയിൽ ജോലി ചെയ്തു വരുന്ന ഇദ്വേഹം അസുഖത്തെ തുടർന്നാണ് നാട്ടിൽ എത്തിയത്.
കഴിഞ്ഞ പത്തു ദിവസമായി മംഗലാപുരം ആശുപത്രിയിൽ ചികിത്സയിലായ ഇദ്ദേഹം ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.
ഇബ്രാഹിംന്റെ ഭാര്യ ഫിജിനാസ് കുറച്ചു വർഷം മുമ്പ് മരണപ്പെട്ടിരുന്നു.
മിന്ന,സോഹ എന്നിവർ മക്കളാണ്.
കാദർ, നഫീസ ദമ്പതികളുടെ മകനാണ് ഇബ്രാഹിം.
സഹോദരങ്ങൾ മുത്തലിബ്,നിസാർ,നവാസ്,റിയാസ്.
കബറടക്കം വൈകുന്നേരം 4മണിക്ക്
പാട്ടയം മൈതാനി പള്ളിയിൽ നടക്കും.