വായനക്കാർക്ക് നന്ദി പറഞ്ഞ്  "തേജസ് ദിനപത്രം"  വിടവാങ്ങി


കണ്ണൂർ :- മലയാള അച്ചടി മാധ്യമ രംഗത്ത് നിന്നും ഒരു പത്രം ഇന്ന് വിട വാങ്ങുന്നു. വായനക്കാർക്ക് നന്ദി പറഞ്ഞു കൊണ്ട് തേജസിന്റെ അവസാന കോപ്പി ഇന്ന് പുറത്തിറങ്ങി.... 2006 ജനുവരി 26 ന് പ്രസിദ്ധീകരണം ആരംഭിച്ച മലയാള ദിനപത്രം ' തേജസ് ' ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചില സാമ്പത്തിക - സാങ്കേതിക കാരണങ്ങളാൽ ഡിസം. 31 ഓടെ    പ്രസിദ്ധീകരണം അവസാനിപ്പിക്കാൻ മാനേജ്മെൻറ് തീരുമാനിക്കുകയായിരുന്നു.

ദിനപത്രത്തിന്റെ   പ്രസിദ്ധീകരണം    നിർത്തുകയാണെങ്കിലും  ഓൺലൈൻ  മാധ്യമ രംഗത്ത് സാന്നിധ്യമായി തേജസ്‌ തൂലിക ചലിപ്പിക്കും  .
Previous Post Next Post