തിറ മഹോത്സവം സമാപിച്ചു
കൊളച്ചേരി : കമ്പിൽ കേളപ്പൻ പെരുമലയൻ തറവാട് പൊട്ടൻ തെയ്യം തിറ മഹോത്സവം സമാപിച്ചു.
ശനിയാഴ്ച 7 മണിക്ക് സന്ധ്യവേലയോടെതുടങ്ങിയ ചടങ്ങുകൾ ഞായറാഴ്ച വൈകീട്ട് 4 മണിയോടെ സമാപനം കുറിച്ചു.
വിഷ്ണു മൂർത്തിയുടെ തോറ്റം, പൊട്ടൻ തെയ്യത്തിന്റെ കൊട്ടിപ്പാടൽ ചടങ്ങുകൾക്ക് ശേഷം വെളുപ്പിന് പൊട്ടൻ തെയ്യം അഗ്നിയിൽ പ്രവേശിച്ചഗ്നിയിൽ പ്രവേശിച്ചു.തുടർന്ന് വിഷ്ണു മൂർത്തി തിമർത്താടി.
നാട്ടിലെ പൗരപ്രമുഖരും സാമൂഹ്യ പ്രവർത്തകരും
പ്രദേശവാസികളായ ഭക്തജനങ്ങളും സാക്ഷ്യം വഹിച്ചു.
മധു വെങ്ങര കോമരമായി ഗുരുതി കർമ്മം നിർവ്വഹിച്ചു.
വൈകീട്ട് നടന്ന ആറാട്ടോടെ ഈ വർഷത്തെ തറവാട്ടു കളിയാട്ടത്തിന് സമാപനമായി.