റോഡുകൾക്ക്  പേരുകൾ നൽകി അവ പ്രദർശിപ്പിക്കണമെന്ന്  ആവശ്യം ശക്തമാവുന്നു 




 കൊളച്ചേരി: നമ്മുടെ പഞ്ചായത്തിലെ  മുഴുവൻ റോഡുകൾക്കും  അവയുടെ പേരുകൾ കൂടി പ്രദർശിപ്പിച്ചു കൊണ്ട് ബോർഡുകൾ സ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നു. റോഡുകളുടെ എണ്ണം കൂടുകയും എല്ലാ നടവഴികളും റോഡായി മാറുന്ന ഈ കാലഘട്ടത്തിൽ അവയ്ക്കോരോന്നിനും പ്രാദേശികമായ ഓരോ പേരു കൂടി നൽകിയാൽ പ്രദേശവാസികൾക്ക് ലഭിക്കുന്ന ഗുണം ഏറെയുണ്ട്.
റോഡുകൾക്ക് വ്യക്തമായ പേരുകൾ ഉണ്ടെങ്കിൽ വിട്ടഡ്രസ്സ് നൽകുന്നതിൽ അവ ചേർക്കാൻ സാധിക്കും. ഇപ്പോൾ അങ്ങനെ ഒരു റോഡിന്റെ പേരിൽ അഡ്രസ്സ് നൽകാൻ സാധിക്കാത്ത സ്ഥിതിയാണ്.
അത് പോലെ തന്നെ അന്യർക്ക് വഴി കണ്ടെത്താൻ ഈ പേര് ആലേഖനം ചെയ്ത ബോർഡ്  ഉപകാരപ്രദമാണ്.

 റോഡുകൾക്ക് പഞ്ചായത്ത് രേഖകളിൽ പേരുണ്ടെങ്കിലും അവ എവിടെയും പ്രദർശിപ്പിക്കാത്തതിനാൽ പൊതുജനങ്ങൾക്ക് അവയെ കുറിച്ച് അറിവുമില്ല...
ചില സ്ഥലങ്ങളിലെ റോഡുകൾക്ക് പ്രാദേശികമായി പേരു നൽകുകയും അത് പ്രചാരത്തിലാവുകയും ചെയ്തിട്ടുണ്ട്. അതിന്റെ പ്രയോജനവും ആ പ്രദേശത്ത്ക്കാർക്ക് ലഭിക്കുന്നുമുണ്ട്.  നെയിം ബോർഡുകൾ പ്രാദേശികമായി സ്പോൺസർ ചെയ്യാൻ പോലും  ചില പ്രാദേശിക സംഘടനകൾ തയ്യാറാണ്.അധികാരികൾ ഇക്കാര്യത്തിൽ യുകതമായ നടപടി കൈകൊള്ളണമെന്നതാണ് അവരുടെ ആവശ്യം.
 റോഡുകൾക്ക് ഇങ്ങനെ  പേര് നൽകിയാൽ അവ ഗൂഗിൾ മാപ്പിൽ ചേർക്കാൻ കാത്തിരിക്കുകയാണ് ചില  ഓൺലൈൻ വിദഗ്ദരായ നാട്ടുകാർ..
Previous Post Next Post