പാമ്പുരുത്തി മുഹ് യ ദ്ധീന്‍ മസ്ജിദ് ഉദ്ഘാടനം ചെയ്തു
പാമ്പുരുത്തി : പുനർ നിർമ്മിച്ച പാമ്പുരുത്തി മുഹ് യദ്ധീന്‍ മസ്ജിദിന്‍റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്‍റ് പി.കെ.പി അബ്ദുല്‍ സലാം മുസ്ല്യാര്‍ അധ്യക്ഷനായി. സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പി.പി ഉമ്മര്‍ മുസ്ല്യാര്‍ മഖാം സിയാറത്തിന് നേതൃത്വം നൽകി. മഹല്ല് ഖാസി ജലാലുദ്ധീന്‍ ബുഖാരി തങ്ങള്‍ വളപട്ടണം ഉപഹാര സമർപ്പണവും മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി സപ്ലിമെന്റ് പ്രകാശനവും നടത്തി. അബ്ദുൽ റസാഖ് അബ്റാറി മുഖ്യപ്രഭാഷണം നടത്തി. പ്രാർത്ഥന സംഗമത്തിന് മാണിയൂർ അബ്ദുൽ ഖാദിർ അൽഖാസിമി നേതൃത്വം നൽകി. അബ്ദുൽ അസീസ് റിപ്പോർട്ട് അവതരണം നടത്തി. എ.കെ അബ്ദുൽ ബാഖി, അബ്ദുൽ വാരിസ് ദാരിമി, മഹമൂദ് അള്ളാംകുളം, എം മമ്മു മാസ്റ്റർ, റഫീഖ് ദാരിമി ചാലിയം, വി. ടി മുഹമ്മദ് മൻസൂർ, സി.എച്ഛ് അബ്ദുൽ മജീദ് ഫൈസി തുടങ്ങിയവർ സംസാരിച്ചു. കെപി അബ്ദുൽ സലാം സ്വാഗതവും എം ആദം ഹാജി നന്ദിയും പറഞ്ഞു.