ലീഡർ അനുസ്മരണം നടത്തി




 കൊളച്ചേരി:- ലീഡർ ശ്രീ കെ. കരുണാകരന്റെ എട്ടാം ചരമവാർഷിക ദിനമായ ഇന്ന് കൊളച്ചേരി  മണ്ഡലം കോൺഗ്രസ്സ് കമ്മിററിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും  കൊളച്ചേരി മണ്ഡലം കമ്മിറ്റി ഓഫീസിൽ (കമ്പിൽ) വെച്ച് നടന്നു.
 അനുസ്മരണയോഗം ദളിത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി എം. വി  മനോഹരൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ്‌ കെ  ബാലസുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. കോൺ.നേതാക്കളായ കെ പി  കമാൽ, കെ അച്യുതൻ, ടി പി സുമേഷ് എന്നിവർ സംസാരിച്ചു.                     
 പി പി രാധാകൃഷ്ണൻ സ്വാഗതവും കെ ബാബു നന്ദിയും പറഞ്ഞു.


Previous Post Next Post