ലീഡർ അനുസ്മരണം: പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി
ചേലേരി :- ചേലേരി മണ്ഡലം കോൺ. കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലീഡർ ശ്രീ കെ.കരുണാകരന്റെ എട്ടാം ചരമ വാർഷികം സമുചിതമായി ആചരിച്ചു.
രാവിലെ ചേലേരി മുക്ക് അബ്ദുറഹ്മാൻ സ്മാരക കോൺ. ഓഫിസിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി.
അനുസ്മരണ യോഗം DCC മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എം അനന്തൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് കെ എം ശിവദാസൻ മുഖ്യപ്രഭാഷണം നടത്തി.
മണ്ഡലം പ്രസിഡൻറ് എൻ വി പ്രേമാനന്ദൻ അധ്യക്ഷത വഹിച്ചു.
ദളിത് കോൺ. ജില്ലാ സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ, മഹിളാ കോൺ. മണ്ഡലം പ്രസിഡന്റ് വി സരോജിനി ,കെ പി കെ കാദർ,എ പ്രകാശൻ എന്നിവർ സംസാരിച്ചു.
പി കെ രഘുനാഥ് സ്വാഗതവും എം.പി സജിത്ത് നന്ദിയും പറഞ്ഞു.
പുഷ്പാർച്ചനയ്ക്ക് എം അനന്തൻ മാസ്റ്റർ,കെ എം ശിവദാസൻ, എൻ.വി പ്രേമാനന്ദൻ ,പി കെ ഹംസ, എം കെ രഘുനാഥൻ, വി സരോജിനി, സി കൃഷ്ണൻ നായർ, എ പ്രകാശൻ, മധു, ബിജു, രതീഷ്, മനോജ്, മുരളീധരൻ ഇ പി, ഭാസകരൻ കെ, സന്തോഷ് എം സി എന്നിവർ നേതൃത്വം നൽകി.