കോൺഗ്രസ്സ് ജന്മദിനം മധുരം വിതരണം ചെയ്ത് ആഘോഷിച്ചു


മയ്യിൽ :- നണിയൂർ നമ്പ്രം ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ്സ് ജന്മദിനാഘോഷം നടത്തി .
രാവിലെ പതാക വന്ദനം നടത്തി തുടർന്ന് നടന്ന യോഗം  കെ. പ്രശാന്തന്റെ അധ്യക്ഷതയിൽ സി. എച്ച് .മൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ കെ. ദേവരാജ് ,കെ.വി. അബ്ദുള്ള ,സി. സുനിൽ കുമാർ എന്നിവർ സംസാരിച്ചു .
എ രമേശൻ സ്വാഗതവും
കെ. ബിജു നന്ദിയും പറഞ്ഞു.

കോറളായി ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജന്മദിനാഘോഷത്തിന്റെ ഭാഗമായി  പായസവിതരണം നടത്തി. കെ പി ശശീധരൻ, ഷാഫി കോറളായി, പ്രജിഷ് കോറളായി എന്നിവർ നേതൃത്വം നൽകി.
Previous Post Next Post