സ്വഫാ സമ്മേളനത്തിന് പ്രൗഢോജ്വല തുടക്കം
കമ്പിൽ: കുമ്മായടക്കടവ് സ്വഫാ ഹിഫ്സുൽ ഖുർആൻ കോളേജ് സനദ് ദാന കെട്ടടോദ്‌ഘാട സമ്മേളനതിന് പ്രൗഢോജ്വല തുടക്കം.രാവിലെ 8 മണിയോടെ കമ്പിൽ മൈതാനപ്പള്ളി മഖാം സിയാറാത്തോടെയായിരുന്നു സമ്മേളനത്തിനത്തിന് തുടക്കമായത്. ജുമുഅ നമസ്കാരാനന്തരം കോളേജ് രക്ഷാധികാരി സയ്യിദ് അസ്‌ലം തങ്ങൾ അൽമശ്ഹൂർ പതാകയുയർത്തി. മഗ് രിബിന് ശേഷം നടന്ന ഉദ്ഘാടന സമ്മേളനം പി.കെ.പി അബ്ദുസ്സലാം മുസ് ലിയാർ ഉദ്ഘാടനം ചെയ്തു. ഖുർആൻ പാഴായി പോകുന്ന കാലത്ത് മന:പാഠമാക്കുന്ന സ്ഥാപനങ്ങൾ സംരക്ഷിക്കണമെന്നും , യുവജനങ്ങൾക്ക് ഖുർആനിക പഠനം പരിപോഷിപ്പിക്കണമെന്നും പി .കെ.പി ഉസ്താദ് പറഞ്ഞു. സയ്യിദ് സ്വഫ് വാൻ തങ്ങൾ, പി.പി ഉമർ മുസ് ലിയാർ, ആദ്യശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാർ, ശ്രീ. എം കൃഷ്ണൻ, റഫീഖ് സാഹിബ് ചൊർക്കള, മുഹമ്മദ് യൂസുഫ് എ.ഡി. എം, സകരിയ്യ ദാരിമി, മലപ്പിൽ മൊയ്തീൻ ഹാജി, അബൂബക്കർ ഹാജി ഇരിട്ടി, അബ്ദുൽ ഖാദിർ MAkS, ഹാഫിള് അബ്ദുല്ല ഫൈസി, അബ്ദുറഹ്മാൻ ദാരിമി, അബ്ദുല്ല ഹാജി എവി, ഖാലിദ് ഹാജി, മുഹമ്മദ് കുഞ്ഞി മദീന, ഇ.വി അഷ്റഫ് മൗലവി, സൈഫുദ്ദീൻ നാറാത്ത്, മൊയ്തു മദനി എ.ബി.സി, അബൂബക്കർ കുമ്മായക്കടവ് എന്നിവർ സംസാരിച്ചു. ഇന്ന് നടക്കുന്ന സമ്മേളനത്തിന്റെ രണ്ടാം ദിനത്തിൽ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പുതിയ കെട്ടിടം ഉദ്‌ഘാടനം ചെയ്യും.ഉമർ കോയ തങ്ങൾ മാട്ടൂൽ,സയ്യിദ് അലി ഹാഷിം നദ്‌വി,മാണിയൂർ ഉസ്താദ്,ചുഴലി മുഹ് യദ്ധീൻ ബാഖവി,സിറാജുദ്ധീൻ ബാഖവി ഇടുക്കി തുടങ്ങിയവർ പങ്കെടുക്കും