ജനുവരി 13 ദിവസവിശേഷം
1602- ഷേക്സ്പിയറുടെ ദ മെറി വൈസ് ഓഫ്സ് വിൻഡ്സ് പ്രസിദ്ധീകരിച്ചു:
1610 - ഗലിലിയോ വ്യാഴത്തിന്റെ ഉപഗ്രഹമായ കലിസ്റ്റാ കണ്ടു പിടിച്ചു..
1930- വാൾട്ട് ഡിസ്നിയുടെ മിക്കി മൗസ് ആദ്യമായി കാർട്ടൂൺ സ്ട്രിപ്പ് രൂപത്തിൽ പുറത്തിറങ്ങി...
1934- മഹാത്മജി കോഴിക്കോട് മാധവൻ നായർ അനുസ്മരണ പ്രഭാഷണം നടത്തി..
1937- ക്ഷേത്രപ്രവേശന വിളംബരത്തിന് ശേഷം ഒരു തിർഥാടനം എന്ന് ഗാന്ധിജി സ്വയം വിശേഷിപ്പിച്ച അഞ്ചാം വട്ട കേരള സന്ദർശത്തിന് തുടക്കം...
1948- ഗാന്ധി വധക്കേസിലെ മുഖ്യ സാക്ഷിയായ പ്രൊ ജെ സി ജയിനിനോട് ഗാന്ധി വധ ഗൂഢാലോചനയെ കുറിച്ച് മുഖ്യ ഗൂഢാലോ ചകൻ മദൻലാൽ സംസാരിക്കുന്നു.. 20ന് നടന്ന വധശ്രമം പാളി, 21 ന് സർക്കാരിനെ രേഖാമുലം അറിയിച്ചു എന്നിട്ടും 30 ന് മഹാത്മജി വധിക്കപ്പെടും വരെ ആ ജിവൻ രക്ഷിക്കാൻ സർക്കാരിന് സാധിക്കാതിരുന്നത് വിവാദം സൃഷ്ടിച്ചു.:
1957- ഹിരാക്കുഡ് അണക്കെട്ട് രാഷ്ട്രത്തിന് സമർപ്പിച്ചു....
2000- ബിൽ ഗേറ്റ് മൈക്രോസോഫ്റ്റ് സി.ഇ.ഒ സ്ഥാനം ഒഴിഞ്ഞു.
2016.. അതുല്യം പദ്ധതി വഴി ഇന്ത്യയിലെ സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസം ലഭിച്ച ആദ്യ സംസ്ഥാനമായി കേരളത്തെ ഉപരാഷ്ട്രപതി ഹമീദ് അൻസാരി പ്രഖ്യാപിച്ചു..
2016- പ്രധാനമന്ത്രി ഫസൽ ഭീമ. യോജന ഉദ്ഘാടനം ചെയ്തു .
ജനനം
1903- കെ.സി.ജോർജ് - സി.പി.ഐ നേതാവ് - ആദ്യ ഭക്ഷുമന്ത്രി.. പുന്നപ്ര വയലാർ പോരാളി..
1913... സി. അച്യുതമേനോൻ - കാലാവധി പൂർത്തിയാക്കിയ ആദ്യ കേരള മുഖ്യമന്ത്രി.. സി.പി.ഐ. നേതാവ്.
1938- നന്ദിത ദേബ് സെൻ... ബംഗാളി സാഹിത്യകാരി... 2000 ൽ പത്മശ്രീ.. അമർത്യ സെന്നിന്റെ ആദ്യ ഭാര്യ:
1949- രാകേഷ് ശർമ... ഇന്ത്യയുടെ പ്രഥമ ബഹിരാകാശ സഞ്ചാരി..
1972- ഇ.എസ്.ബിജി മോൾ.. പിരുമേട് MLA, CPI നേതാവ്....
ചരമം
1941- ജയിംസ് ജോയ്സി. ഐറിഷ് സാഹിത്യകാരൻ. ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യത്തെ സ്വാധിനിച്ച വ്യക്തിത്വം.'
1977- ചിറക്കൽ ടി കൃഷ്ണൻ നായർ.. മലയാള ഫോക് ലോർ കഥകളുടെ കുലപതി..
(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണുർ)