മഹ്ളറത്തുൽ ബദ് രിയ്യ വാർഷികവും പ്രഭാഷണവും ഇശൽ നൈറ്റും ജനുവരി 19 ന്
കമ്പിൽ: പന്ന്യങ്കണ്ടി യൂനിറ്റ് കേരള മുസ്ലിം ജമാഅത്ത്, SYS, SSF, സാന്ത്വനം സെന്റർ സംയുക്താഭിമുഖ്യത്തിൽ മഹ്ളറത്തുൽ ബദ് രിയ്യ വാർഷികവും പ്രഭാഷണവും ഇശൽ നൈറ്റും 2019 ജനുവരി 19 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് കൊളച്ചേരി മുക്ക് സ്റ്റേഡിയത്തിൽ പി.കെ.ഉമർ കുട്ടി ഹാജി നഗറിൽ നടക്കും .
ഉജ്വല വാഗ്മിയും പണ്ഡിതനുമായ യു.കെ.മുഹമ്മദ് ബഷീർ സഅദി പ്രഭാഷണവും പതിനായിരങ്ങൾക്ക് ആശ്വാസമേകുന്ന ആത്മീയ വഴിയിലെ പ്രമുഖ സൂഫീ വര്യൻ സയ്യിദ് ഫസൽ കോയമ്മ കൂറത്ത് തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകുന്നു. ശുഹൈബ് അമാനി & പാലത്തങ്കര സുന്നി മദ്റസ ടീം അവതരിപ്പിക്കുന്ന ഇശൽ നൈറ്റും നടക്കും