സഫ്ദർ ഹാശ്മി സ്മാരക ഗ്രന്ഥാലയം 30 ആം വാർഷികാഘോഷ സമാപനം ജനു. 21 ന്
തായം പൊയിൽ സഫ്ദർ ഹാശ്മി സ്മാരക ഗ്രന്ഥാലയം & ഭാവന കലാസമിതിയുടെ 30 ആം വാർഷികാഘോഷ സമാപനം ജനു. 21 ന് നടത്തപ്പെടുന്നു.വൈകുന്നേരം 6 മണിക്ക് നടക്കുന്ന സമാപന ചടങ്ങിൽ വച്ച് സഫദർ ഹാശ്മി അനുസ്മരണവും മൂന്നാമത് എൻ ഉണ്ണിക്കൃഷ്ണൻ പുരസ്കാര സമർപ്പണവും നടക്കും.
ബിജു കണ്ടക്കൈയുടെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ വച്ച് വയലാർ അവാർഡ് ജേതാവ് കൂടിയായ കെ വി മോഹൻ കമാർ ഐ എ എസ് അവാർഡ് വിതരണം നിർവ്വഹിക്കും. അഭയ് ശങ്കർ, വി.മനോമോഹനൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിക്കും.
തുടർന്ന് 'ഇശൽ നിലാ' മാപ്പിള കലാസന്ധ്യ അരങ്ങേറും.