22 ലിറ്റർ വിദേശമദ്യവും, ഓട്ടോറിക്ഷയും സഹിതം കണ്ണാടിപറമ്പ് സ്വദേശി പിടിയിൽ  



പാപ്പിനിശേരി :- പാപ്പിനിശ്ശേരി അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രെഡ്) എം.സുധാകരനും, പാർട്ടിയും ചേർന്ന് പാപ്പിനിശ്ശേരിയിൽ വെച്ച് ഡ്രൈ ഡെയിൽ വിൽല്ലനക്കായി കൊണ്ടു പൊവുകയായിരുന്ന 22 ലിറ്റർ വിദേശമദ്യവും ഓട്ടോറിക്ഷയും സഹിതം കണ്ണൂർ താലു°ക്കിൽ കണ്ണാടിപറമ്പ് അംശം മാതോട് ദേശത്ത് അറക്കൽ വളപ്പിൽ വീട്ടിൽ ടി.കെ.ബാലൻ മകൻ എ.വി ബിനീഷ് (39/19) എന്നയാളെ പിടികൂടി.
ടിയാൻ കണ്ണാടി പറമ്പ് ഭാഗങ്ങളിൽ വൻ മദ്യവില്പന്ന നടത്തുന്നയാളാണ്.
കണ്ണൂർ ഭാഗങ്ങളിൽ ഓട്ടോറിക്ഷ ഓടിച്ച് രാത്രി കാലങ്ങളിൽ മദ്യവില്പന്ന നടത്തുകയായിരുന്നു.
Previous Post Next Post