ഗ്രീൻ ബറ്റാലിയന് പുതിയ ഭാരവാഹികൾ 


പള്ളിപ്പറമ്പ്: പള്ളിപ്പറമ്പിന്റെ സാമുഹ്യ സാംസ്‌കാരിക മത വിദ്യാഭ്യാസ ജീവകാരുണ്യ കലാകായിക കാർഷിക മേഖലകളിൽ  കഴിഞ്ഞ രണ്ടു വർഷമായി നിറ സാന്നിധ്യമായിക്കൊണ്ടിരിക്കുന്ന    ഗ്രീൻ ബറ്റാലിയൻ  അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികളെ  തെരെഞ്ഞെടുത്തു.
 
ടി .പി. മൻസൂറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം  ഇ.കെ .അയൂബ്ഹാജി ഉത്ഘാടനം  ചെയ്തു. ഹംസ മൗലവീ, എം .വി .മുസ്തഫ,എം.കെ .മുസ്തഫ,ടി .വി.മുജീബ്, റഷീദ് കെ, അബ്ദു പി പി, യൂസഫ്.ടി പി,വാസിൽ ടി പി, പുളിക്കൽ നൂറുദീൻ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു "ഓർമ്മ ചെപ്പ്" സെഷൻ മുസ്തഫ കെ കെ അവതരിപ്പിച്ചു.  മൊയ്‌ദു ഹാജി എം കെ കണക്കും പി.പി ഹകീം റിപ്പോർട്ടും അവതരിപ്പിച്ചു. ഗ്രീൻ ബറ്റാലിയൻ 2019, 20 വർഷത്തെ ഭാരവാഹികൾ ഇനി പറയുന്നവരാണ്.

ഉപദേശകസമിതി അംഗങ്ങളായി മൊയ്‌തു ഹാജി. എം കെ , അയൂബ് ഹാജി,  മുസ്തഫ. എം വി, മുസ്തഫ എം കെ, യൂസുഫ്. ടി പി, സി കെ  സത്താർ ഹാജി എന്നിവരെയും,   ഗഫൂർ ഹാജി. ടി വി (ചെയർമാൻ), മൻസൂർ ടി പി (കൺവീനർ) മുജീബ് ടി വി, സിദ്ധിക്ക് ആർ.എം (വൈസ് ചെയർമാൻ),  സലാം കമ്പിൽ, റഷീദ് കൈപ്പയിൽ (ജോ. കൺവീനർ), സത്താർ പി പി (ഫൈനാൻസ്  കണ്ട്രോളർ),  മുഹ്സിൻ കെ വി (കോർഡിനേറ്റർ)
എന്നിവരെയും  തെരഞ്ഞടുത്തു. കമ്മിറ്റി വിപുലീകരിക്കുന്നത്തിന്റെ ഭാഗമായി നാട്ടിലുള്ള പ്രവർത്തകരെ ഉൾപ്പെടുത്തി രണ്ട് മൂന്ന് വിങ് കമ്മിറ്റി എടുക്കാനും   തീരുമാനിച്ചു. യോഗത്തിൽ  ടീവി ഗഫൂർ സ്വാഗതവും  എംഎം സിദീഖ് നന്ദിയും  പറഞ്ഞു.
Previous Post Next Post