ജനുവരി 29 ദിവസവിശേഷം
ഇന്ന് ദേശിയ പത്ര ദിനം.. 1780 ൽ ഇന്നേ ദിവസമാണ് ഇന്ത്യയിലെ ആദ്യത്തെ വർത്തമാന പത്രമായ ഹിക്കിസ് ഗസറ്റ് പുറത്തിറങ്ങിയത്..
1595- ഷേക്സ്പിയറുടെ റോമിയോ & ജൂലിയറ്റ് ആദ്യമായി വേദിയിൽ അവതരിപ്പിച്ചു...
1856- വിക്ടോറിയ ക്രോസ് എന്ന സൈനിക ബഹുമതി ബ്രിട്ടിഷ് രാജ്ഞി പ്രഖ്യാപിച്ചു..
1886- ജർമൻ എൻജിനീയർ കാൾ ബെൻസ് മോഡേൺ ഓട്ടോ മോബൈലിൽ പാറ്റൻറ് നേടി...
1939 .. ത്രിപുര കോൺഗ്രസ് സമ്മേളനം നേതാജി സുഭാഷ് ചന്ദ്ര ബോസിനെ കോൺഗ്രസ് പ്രസിഡണ്ടായി തെരഞ്ഞെടുത്തു..
1953- കേരള ഭൂദാന പ്രചരണം പയ്യന്നൂരിൽ കേരള ഗാന്ധി കെ. കേളപ്പൻ ഉദ്ഘാടനം ചെയ്തു...
1959- യക്ഷിക്കഥയെ ആസ്പദമാക്കിയുള്ള വാൾട്ട് ഡിസ്നിയുടെ ആനിമേറ്റഡ് ചിത്രം സ്വീപ്പിങ് ബ്യൂട്ടി പുറത്തിറങ്ങി..
1978- ഓസോൺ പാളിക്ക് നാശം വരുന്നത് കണക്കിലെടുത്ത് സ്വീഡൻ എയ്റോസോൾ സ്പ്രേ നിരോധിച്ച ആദ്യ രാജ്യമായി.
1996- ഫ്രാൻസ് ആണവ പരീക്ഷണം നിറുത്തൽ ചെയ്യുന്നതായി പ്രസിഡണ്ട് ജാക് ഷിറാക്.
2004- ദ്രവ്യത്തിന്റെ ആറാമത്തെ അവസ്ഥ ഫെർമയോണിക് കണ്ടൻ സേറ്റ് തിരിച്ചറിഞ്ഞു..
ജനനം
1860- ആന്റേൺ ചെക്കോവ്.. റഷ്യൻ സാഹിത്യത്തിലെ പ്രശസ്ത നാടകകൃത്തും ചെറുകഥാകൃത്തും...
1866- റോമൻ റോളങ്ങ്.. സാഹിത്യ നോബൽ നേടിയ ഫ്രഞ്ച് സാഹിത്യകാരൻ.. പ്രോഫറ്റ്സ് ഓഫ് ന്യൂ ഇന്ത്യ എന്ന പുസ്തകം ഇന്ത്യൻ നേതാക്കളെ കുറിച്ച് എഴുതി...
1890- ബോറിസ് പാസ്റ്റർ നാക്.. റഷ്യൻ സാഹിത്യ കാരൻ...1958 സാഹിത്യ നോബൽ.. ഡോ ഷിവാഗോ പ്രശസ്ത കൃതി...
1896- ഡോ എമില ഗ്രൂബെ... അമേരിക്കൻ ഡോക്ടർ.. ബ്രസ്റ്റ് കാൻസറിന് ആദ്യമായി റേഡിയേഷൻ ചികിത്സ നടപ്പിലാക്കി..
1939.. ജമൈൻ ഗ്രിയർ.. ഓസ്ട്രേലിയൻ സാഹിത്യകാരി. ഫെമിനിസ്റ്റ്... 1970 ൽ പുറത്തിറങ്ങിയ The female ennuch ഏറെ വിവാദം സൃഷ്ടിച്ചു..
1946- എ കെ ശശീന്ദ്രൻ , കേരള ഗതാഗത മന്ത്രി.. NCP നേതാവ്.. കണ്ണൂർ സ്വദേശി...
1966- റൊമാരിയോ.. ബ്രസിലിന്റെ ലോക പ്രശസ്ത ഫുട്ബാൾ താരം...
ചരമം
1597- മഹാരാജാ റാണ പ്രതാപ്.. ശൂര വീര രജപുത്ര രാജാവ്...
1963- റോബർട്ട് ഫ്രോസ്റ്റ് - നോബൽ ജേതാവായ അമേരിക്കൻ കവി നാടകകൃത്ത്..
2008... ബേബി ജോൺ.. RSP നേതാവ്.. മുൻ മന്ത്രി.. കേരള കിസിഞ്ജർ.
2008- ഭരത് ഗോപി.. മലയാളത്തിലെ എക്കാലത്തെയും മികച്ച നടൻ.. ദേശിയ സംസ്ഥാന ബഹുമതികൾ നേടി..
(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)