കക്ക വരാനിറങ്ങിയപ്പോൾ കാണാതായ ആളിന്റെ മൃതദേഹം കണ്ടെത്തി
മയ്യിൽ :- കണ്ടക്കൈ പുഴയിൽ തേർലായിമോലത്തം കടവിൽ കക്ക വരാനിറങ്ങിയപ്പോൾ കാണാതായ ആളിന്റെ മൃതദേഹം കണ്ടെത്തി കുറുമാത്തൂർ പൊക്കുണ്ട് പയേരി സ്വദേശി കുറ്ററ പുത്തൻവീട്ടിൽ അനിൽ കുമാർ (48 )ന്റെ മൃതദേഹമാണ് കിട്ടിയത്.ഇന്ന് രാവിലെ 8 മണിയോടെ തളിപ്പറമ്പിൽ നിന്നും എത്തിയ അഗ്നി രക്ഷാസേന നടത്തിയ തിരച്ചലിലാണ് ജഡം കണ്ടെത്തിയത്.ഇന്നലെ വൈകുന്നേരം സുഹൃത്തുക്കളോടൊപ്പം കക്ക വരാനിറങ്ങിയ അനിൽകുമാർ മുങ്ങിത്താഴുകയും പിന്നിട് കാണാതാവുകയുമായിരുന്നു.