സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ തൊഴിലാളികൾ കമ്പിൽ ബസാറിൽ പ്രകടനം നടത്തി
കമ്പിൽ: ദേശീയ ഭരണകൂടത്തിന്റെ തൊഴിലാളി ദ്രോഹ ജനവിരുദ്ധ നവലിബറൽ നയങ്ങൾക്കെതിരെ തിങ്കളാഴ്ച അർദ്ധരാത്രി മുതൽ രാജ്യമെമ്പാടും ഇന്ത്യൻ തൊഴിലാളി വർഗ്ഗം ഉയർത്തി വിട്ട ദേശീയ പ്രക്ഷോഭണത്തിന്റെ ഭാഗമായി ഐക്യട്രേഡ് യൂണിയൻ സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ തൊഴിലാളികൾ കമ്പിൽ ബസാറിൽ പ്രകടനം നടത്തി. നാറാത്ത് സമര സമിതി നേതാക്കളായ കെ.വി പവിത്രൻ, ടി സി ഗോപാലകൃഷ്ണൻ, പി പവിത്രൻ, അഡ്വ. പി സി വിവേക്, കെ പവിത്രൻ, എ വി ബാലകൃഷ്ണൻ, എൻ അശോകൻ, കെ വി ഉമാനന്ദൻ, എം.ദാമോദരൻ, സി മനോജ് സി ടി ബാബുരാജ് തുടങ്ങിയവരും കൊളച്ചേരി നേതാക്കൾ സി സത്യൻ, പി രവീന്ദ്രൻ, ടി അശോകൻ, ശ്രീധരൻ സംഘമിത്ര, കെ രാമകൃഷ്ണൻ, എ കൃഷ്ണൻ, എം.വേലായുധൻ, എ ഒ പവിത്രൻ ഇ പി ജയരാജൻ എന്നിവരും പ്രകടനത്തിന് നേതൃത്വം നൽകി.
തുടർന്ന് കമ്പിൽ ബസാറിൽ നടന്ന ധർണ്ണാ സമരം എ ഐ ടി യു സി നേതാവ് പി.രവീന്ദ്രൻ ഉൽ ഘാടനം ചെയ്തു.
ഐ എൻ ടി യു സി മണ്ഡലം സെക്രട്ടറി കെ പവിത്രൻ അദ്ധ്യക്ഷനായിരുന്നു.
കർഷകസംഘം മയ്യിൽ ഏറിയാ പ്രസിഡണ്ട് പി പവിത്രൻ , എൻ അശോകൻ, അഡ്വ. പി സി വിവേക് (എ ഐ യു ടി യു സി) ടി. സി ഗോപാലകൃഷ്ണൻ, എ വി ബാലകൃഷ്ണൻ (ഐ .എൻ ടി യു സി) കെ ലളിത ,കെ.പി സജീവൻ (കെ സി ഇ യു ) കെ രാമകൃഷ്ണൻ (കെ എ സ് ടി എ ) എ കൃഷ്ണൻ (ബെഫി ) ശ്രീധരൻ സംഘമിത്ര (കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ സി ഐ ടി യു ) അരക്കൻ പുരുഷോത്തമൻ,
കെ വി ഉമാനന്ദൻ (കർഷക തൊഴിലാളി യൂണിയൻ) കെ വി പവിത്രൻ എന്നിവർ പ്രസംഗിച്ചു.കാർപെന്ററി വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി എം.വേലായുധൻ സ്വാഗതം പറഞ്ഞു. എം ദാമോദരൻ നാടക ഗാനങ്ങളവതരിപ്പിച്ചു.