നാറാത്ത് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സത്തിന്    കലവറ നിറക്കൽ ഘോഷയാത്രയോടെ കേളികൊട്ടുയർന്നു


നാറാത്ത്: കണ്ണൂർ നാറാത്ത് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സത്തിന് ഇന്ന് വൈകീട്ട് കലവറ നിറക്കൽ ഘോഷയാത്രയോടെ കേളികൊട്ടുയർന്നു.

വ്യാഴാഴ്ച രാവിലെ 9 മണിക്ക് പ്രശ്ന ചിന്ത,
വൈകീട്ട് 3 മണിക്ക് ഭവതിയുടെ തോറ്റത്തോടുകൂടിയുള്ള കൂടിയാട്ടത്തിന് ശേഷം കുഴിയടുപ്പിൽ തീപകരൽ ചടങ്ങ്
തുടർന്നങ്ങോട്ട് വ്യാഴം വെള്ളി ദിനങ്ങളിൽ രാത്രി കരിവേടൻ, പുള്ളൂർ കണ്ണൻ വെള്ളാട്ടം ഭഗവതിയുടെ തോറ്റം കൂടിയാട്ടം കണ്ണങ്ങാട്ട് ഭഗവതി തോറ്റം.
രാവിലെ കണ്ണങ്ങാട്ട് ഭഗവതി , പുള്ളുർ കാളി കോലം. ശനിയാഴ്ച മറ്റു വെള്ളാട്ടങ്ങൾക്ക് പുറമേ ഗുളികൻ വെള്ളാട്ടം വിഷ്ണു മൂർത്തി തോറ്റം, നരമ്പിൽ ഭഗവതിയുടെ തോറ്റം, കല്ല്യാണപ്പന്തൽ കയ്യേൽക്കൽ.

ഞായറാഴ്ച പുലർച്ചെ 3 മണിക്ക് നരമ്പിൽ ഭഗവതിയുടെ കോലം 5.30ന് കൊടിയില തോറ്റം.7 മണി മുതൽ കണ്ണങ്ങാട്ട് ഭഗവതി, പുള്ളൂർ കാളി, വിഷ്ണു മൂർത്തി.

13 ന് ഞായർ ഉച്ചക്ക് 1.30 ന് മേലേരി കയ്യേൽക്കലോടെ ഭക്തരുടെ കണ്ണും കാതും
തിരുമുടിക്കായ് കാത്തുനിൽക്കും

2 മണിക്ക് ഭുവനമാതാവ് ശ്രീ മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരും.
രാത്ര 11 മണിക്ക് ആറാടിക്കലോടെ ഈ വർഷത്തെ കളിയാട്ടം സമാപിക്കും.
Previous Post Next Post