മുല്ലക്കൊടി ആയാർ മുനമ്പ് മന്ന മഖാം ഉറൂസ് ഫെബ്രുവരി 8 ,9,10 തീയ്യതികളിൽ
മയ്യിൽ :- പ്രസിദ്ധമായ മുല്ലക്കൊടി ആയാർ മുനമ്പ് മന്ന മഖാം ഉറൂസ് ഫെബ്രുവരി 8 ,9,10 തീയ്യതികളിൽ നടക്കും.
സയിദ് അൽ മശ്ഹൂർ ആറ്റക്കോയ തങ്ങൾ അൽ അസ്ഹരി ഫിബ്ര.8 ന് വൈകുന്നേരം നിസ്കാരാനന്തരം ഉറൂസ് ഉദ്ഘാടനം നിർവഹിക്കും.തുടർന്ന് ജില്ലാതല ഖവാലി മത്സരം നടക്കും.
ഫിബ്ര.9 ന് ദഫ് പ്രദർശനും ബുർദ്ദ മജ് ലിസും നടക്കും.
ഫിബ്രവരി 10ന് കൂട്ട സിയാറത്ത് ഖത്തം ദുഅ ഓട് കൂടി ഉറൂസ് സമാപിക്കും.