അഴീക്കോട് മണ്ഡലം BJP ജന:സിക്രട്ടറി കെ.എൻ മുകുന്ദന്റ നാറാത്തെ വീട്ടിന് നേരെ അക്രമം
നാറാത്ത് :അഴീക്കോട് മണ്ഡലം BJP ജന:സിക്രട്ടറി കെ.എൻ.മുകുന്ദന്റെ നാറാത്തെ കെ ജി മാരാർ മന്ദിരത്തിന് സമീപമുള്ള വീടിന് നേരെ ആക്രമം. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.
വീടിന്റെ ജനൽ ചില്ലുകൾ കല്ലേറിൽ നാശം സംഭവിച്ചു.
സംഭവ സമയത്ത് മുകുന്ദനും കുടുംബവും വീട്ടിൽ ഉണ്ടായിരുന്നു. ശബ്ദം കേട്ട് പുറത്തു വരുമ്പോഴേക്കും അക്രമികൾ ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു.
മയ്യിൽ പോലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തുന്നു.