ഇന്നലെ മുതൽ 'കാണാതായ' കമ്പിൽ മാപ്പിള ഹൈ സ്കൂൾ വിദ്യാർത്ഥി തിരിച്ചെത്തി


കൊളച്ചേരി :- ഇന്നലെ വൈകിട്ട് മുതൽ കാണാതായ കമ്പിൽ മാപ്പിള ഹൈ സ്കൂൾ പത്താം ക്ലാസ് വിദ്യർത്ഥി പെരുമാച്ചേരി കൊട്ടപ്പൊയിൽ സ്വദേശി യാസീനെ  കണ്ണുരിൽ വച്ച് കണ്ടത്തി.

ഇന്നലെ സ്കൂളിലേക്ക് പോയ  യാസീൻ  തിരികെ എത്താത്തതിനാൽ
പോലീസും, പരിസരവാസികളും അന്വേഷണം  ആരംഭിച്ചിരുന്നു.
ഇന്ന് രാവിലെ കണ്ണൂരിൽ നിന്നും നെല്ലിക്കപ്പാലത്തേക്കുള്ള ഗോവിന്ദം ബസ്സിൽ കയറിയ യാസിനെ ബസ്സ് ജീവനക്കാർ തിരിച്ചറിയുകയായിരുന്നു. തുടർന്ന് ബന്ധുക്കളെ അറിയിക്കുകയും ചെയ്യുകയായിരുന്നു. 
ഒരു ബന്ധുവീട്ടിൽ പോയതാണെന്നും മൊബൈൽ നമ്പർ ഇല്ലാത്തതിനാലാണ് വീട്ടുകാരെ അറിയിക്കാൻ സാധിക്കാതിരുന്നതെന്ന് യാസിൻ ബസ്സ് ജീവനക്കാരോട് പറഞ്ഞു.  ബസ്സ് പെരുമാച്ചേരി കൊട്ടപൊയിൽ എത്തിയപ്പോൾ ബന്ധുക്കളും നാട്ടുകാരും അടങ്ങുന്ന വൻ സംഘം തന്നെ ബസ്സ് സ്റ്റോപ്പിൽ എത്തിയിരുന്നു.

Previous Post Next Post