നാറാത്ത് ശ്രീ വിശ്വകർമ്മ ഊർപ്പഴശ്ശി ക്ഷേത്ര കളിയാട്ട മഹോത്സവത്തിന് ഇന്ന് സമാപനം
നാറാത്ത്: നാറാത്ത് ശ്രീ വിശ്വകർമ്മ ഊർപ്പഴശ്ശി ക്ഷേത്ര കളിയാട്ട മഹോത്സവം ഇന്ന് സമാപിക്കും.
വ്യാഴാഴ്ച നാറാത്ത് ശ്രീമഹാവിഷ്ണു ക്ഷേത്ര പരിസരത്തുനിന്നാരംഭിച്ച കലവറ നിറക്കൽ ഘോഷയാത്രയോടെ കളിയാട്ടത്തിന് കേളികൊട്ടുണർന്നു.
വെള്ളിയാഴ്ച രാത്രി, പൊൻ മലക്കാരി, ഊർപ്പഴശ്ശി, വേട്ടക്കൊരു മകൻ, ഗുളികൻ, ബാലി എന്നീ തെയ്യങ്ങളുടെ വെള്ളാട്ടം കെട്ടിയാടി.പുതിയ ഭഗവതി ക്ഷേത്ര പരിസരത്തുനിന്നും പുറപ്പെട്ട,താലപ്പൊലിയും ഉണ്ടായിരുന്നു.
ഇന്നു പുലർച്ചെ മുതൽ ഊർപ്പഴശ്ശി, വേട്ടക്കൊരു മകൻ, ഗുളികൻ, ഗുളികൻ, ബാലി തെയ്യങ്ങളും കെട്ടിയാടി.
കുളിച്ചെഴുന്നെള്ളത്തോടെ മുഖ്യ ദേവതയായ തായ്പ രദേവത പുറപ്പെടും.
തുടർന്ന് പ്രസാദ സദ്യക്ക് ശേഷം ആറാടിക്കലോടെ
ഈ വർഷത്തെ കളിയാട്ടം സമാപിക്കും.