ചേലേരി മുക്കിൽ നിന്നും കാണാതായ കുട്ടിയെ ചക്കരക്കല്ല് വെച്ചു കിട്ടി
കണ്ണാടിപ്പറമ്പ: കണ്ണാടിപ്പറമ്പ് ചേലേരിമുക്കിൽ നിന്നും ഇന്ന് (19/01/2019) രാവിലെ മുതൽ 14 വയസ്സുള്ളകാണാതായിരുന്നു.തുടർന്ന് രക്ഷിതാക്കളും ചൈൽഡ് പ്രൊട്ടക്ട് ടീം കേരള (C.P.T)യും എല്ലാ പോലീസ് സ്റ്റേഷനിലും വിവരം അറിയിക്കുകയും ചെയ്തു .ഇതിൻറെ അടിസ്ഥാനത്തിൽ സംശയാസ്പദമായ രീതിയിൽ കറങ്ങിനടക്കുന്ന കുട്ടിയെ ചക്കരക്കൽ പോലീസ് കാണുകയും കുട്ടിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു.തുടർന്ന് രക്ഷിതാക്കളെ വിവരം അറിയിക്കുകയുമായിരുന്നു.കുട്ടിയെ എത്രയും പെട്ടെന്ന് കണ്ടെത്താൻ സഹായിച്ച CPT ക്കും ചക്കരക്കൽ പോലീസിനും രക്ഷിതാക്കൾ പ്രത്യേകം നന്ദി പറഞ്ഞു.