മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു
ചേലേരി :- ചേലേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു. രാവിലെ ചേലേരി മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക കോണ്‍ഗ്രസ് മന്ദിരത്തിൽ വച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടത്തി അനുസ്മരണ യോഗം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം അനന്തൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി രാമചന്ദ്രൻ മാസ്റ്റർ, ദാമോദരൻ കൊയിലേരിയൻ, പി കെ രഘുനാഥ്. പി കെ പി അബ്ദുൾകാദർ എന്നിവർ സംസാരിച്ചു.
മണ്ഡലം പ്രസിഡന്റ് എൻ വി പ്രേമാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. പുഷ്പാര്‍ച്ചനയ്ക്ക് എം അനന്തൻ മാസ്റ്റർ,എൻ വി പ്രേമാനന്ദൻ, ദാമോദരൻ കൊയിലേരിയൻ, പി രാമചന്ദ്രൻ മാസ്റ്റർ, പി കെ രഘുനാഥ്, കെ കെ പി അബ്ദുൾകാദർ, കെ ഭാസ്കരൻ, എം സി സന്തോഷ് , എ വിജു, ഇ പി മുരളീധരൻ, വി വി ജിതേഷ്, പി വി അജിത്ത് , രതീഷ് എന്നിവർ നേതൃത്വം നല്‍കി.