ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുമ്പോൾ രൂപപെട്ട ചളിക്കുഴിയിൽ അകപ്പെട്ട പശുവിനെ നാട്ടുകാർ അതിസാഹസികമായി രക്ഷപ്പെടുത്തി
മയ്യിൽ :- ചെറുപഴശ്ശി അക്വാഡേറ്റ് പാലത്തിന് താഴെയായി വയലിൽ ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കാൻ വർക്ക് നടത്തിയപ്പോൾ രൂപപ്പെട്ട ചളിക്കുഴിയിൽ അകപ്പെട്ട പശുവിനെ നാട്ടുകാർ രക്ഷിച്ചു.ഇന്നലെ ഉച്ച യോടെയാണ് സംഭവം.
രക്ഷാപ്രവർത്തനങ്ങൾക്ക് വില്ലേജ് ഓഫീസ് ജീവനക്കാരൻ ചെക്കിക്കുളം ഷാജി, ഫയർഫോസ് ജീവനക്കാരൻ കുഞ്ഞികൃഷ്ണൻ എന്നിവർ നാട്ടുകാർക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നല്കി. സമയോചിതമായ ഇടപെടൽ കൊണ്ട് മാത്രമാണ് പശുവിനെ രക്ഷിക്കാനായത്. ഒരാഴ്ച മുന്നേ ഇതുപോലെ ചളിക്കുഴിയിൽ രണ്ട് കുട്ടികൾ ആണ്ട് പോയ സംഭവവും ഉണ്ടായിരുന്നു. സമീപവാസികൾ കണ്ടതിനാലാണ് ദുരന്തം ഒഴിവായത്.
പൈപ്പ് ലൈൻ പോയ വയലുകളിൽ ഇറങ്ങുന്നവർ അതീവ ജാഗ്രത പുലർത്തേണ്ടതാണ് അധികാരികൾ നാട്ടുകാർക്ക് മുന്നറിയിപ്പും നൽകി.