ഹർത്താൽ : നാറാത്ത് ടൗണിൽ ടയർ കത്തിച്ച സംഭവം ; ആറ് പേർ അറസ്റ്റിൽ
മയ്യിൽ: ശബരിമല കർമ സമിതി ഇന്നലെ നടത്തിയ ഹർത്താലിൽ നാറാത്ത് ടൗണിൽ ടയർ കത്തിച്ച സംഭവത്തിൽ ആറ് പേരെ മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തു.
കെ .പി വിജിത്ത്, എ പി പ്രദീപൻ, കെ.പി സുമേശ്,പ്രിജേഷ്,സജീഷ്.സുമേഷ് എന്നിവരെയാണ് പിടികൂടിയത്.
പോലിസിനെ കണ്ട് ബൈക്കുകളിൽ രക്ഷെപ്പെട്ട ഇവരെ പിന്തുടർന്നാണ് മയ്യിൽ എസ് ഐയും സംഘവും പിടികൂടിയത്. ഇവരെ പിന്നിട് റിമൻ്റ് ചെയ്തു.