കൊളച്ചേരിയിൽ വാഹനാപകടം പതിവാകുന്നു; കമ്പിലിൽ ഇന്ന് രാവിലെ വീണ്ടും വാഹനാപകടം ; അപകടം വാനും ബൈക്ക് കൂട്ടിയിടിച്ച് 

കൊളച്ചേരിയിൽ വ്യത്യസ്ത അപകടങ്ങളിൽ ഒരാഴ്ചക്കുള്ളിൽ പൊലിഞ്ഞത് വിലപ്പെട്ട രണ്ടു ജീവനുകൾ


കൊളച്ചേരി: വാഹനാ അപകട കഥ തീരുന്നില്ല കൊളച്ചേരിയിൽ.
ഇന്ന് രാവിലെ കമ്പിൽ റഹിം  ഹോട്ടലിനു മുന്നിൽ വച്ച്നടന്ന അപകടത്തിൽ പരിക്കേറ്റ മലപ്പട്ടം സ്വദേശി ജനീഷ് (26) നെ കണ്ണൂരിലെ സ്വകാര്യശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ല, എല്ലിനാണ് പരിക്ക് പറ്റിയിരിക്കുന്നത്.  വാനും ബൈക്കും കൂട്ടിയിടിച്ചായിരുന്നു ഈ അപകടം.

 കൊളച്ചേരിയിൽ വിവിധ ഭാഗത്ത് വ്യത്യസ്ത അപകടങ്ങളിൽ ഒരാഴ്ചക്കുള്ളിൽ മരണപ്പെട്ടത് രണ്ടു പേർ.
ഈ മാസം (ജനുവരി)ഏഴാം തീയതി വൈകുന്നേരം 3മണിക്ക് കമ്പിൽ ടൗണിൽവെച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെ എതിരെവന്ന വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ  മലപ്പട്ടം RGM യു.പി സ്കൂളിനടുത്ത് കുരുലോളി യിൽ താമസിക്കുന്ന എ കെ ചന്ദ്രമതി മരണപ്പെട്ടിരുന്നു.
അപകടത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും പ്രചരിക്കുന്നുണ്ട്.
കൂടാതെ ചേലേരി സ്കൂളിനടുത്ത് വെച്ച് ഞായറാഴ്ച വൈകുന്നേരം ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ യുവാവ് രണ്ടുദിവസം പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മിനിഞ്ഞാന്ന് മരണപ്പെട്ടു.ചേലേരി കനാൽ റോഡിൽ താമസിക്കുന്ന കൊല്ലം കടയ്ക്കൽ സ്വദേശി വിശ്വനാദിന്റെയും ശ്രുതിയുടെയും മകൻ അനീഷ് (36)ആണ് മരണപ്പെട്ടത്.

കമ്പിൽ ടൗണിൽ ചന്ദ്രമതി അപകടത്തിൽപെട്ട അതേ സ്ഥലത്ത് മുമ്പും അപകട മരണം സംഭവിച്ചിട്ടുണ്ട്.
വാഹനത്തിൻറെ അമിതവേഗതയും യാത്രക്കാരുടെ അശ്രദ്ധയും അപകടത്തിന് ഒരു പരിധിവരെ കാരണമാകാമെങ്കിലും
 ഡിവൈഡർ സ്ഥാപിച്ച റോഡിന്റെ ഇരുവശങ്ങളിലും  അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കമ്പിലിൽ അപകടം ക്ഷണിച്ചു വരുത്തുന്ന പ്രധാന കാരണങ്ങളിൽ ഒന്നാണ്.റോഡിലെ ചെറിയ വളവുകൾ ഉള്ള ഇവിടങ്ങളിൽ കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പതിവാണ്. അതു മൂലം റോഡ്  മുറിച്ചു കടക്കുന്നവർക്കും  വാഹനങ്ങൾക്കും ദൂരേ നിന്നും കാണാൻ സാധിക്കാത്തതും ഇത്തരം അപകടം ഉണ്ടാവാൻ കാരണമാവുന്നുണ്ട്.
മതിയായ സുരക്ഷാ ബോർഡുകൾ സ്ഥാപിക്കാത്തതും
തിരക്കുപിടിച്ച കമ്പിൽ ടൗണിലൂടെയുള്ള  ഇരുചക്ര വാഹനങ്ങളുടെ അമിതവേഗവും അപകടത്തിന് കാരണമാവുന്നു.
കമ്പിലെ അപകടത്തിൽ അമിത വേഗത്തിൽ വന്ന വാഹനത്തിന്റെ ഇടിയിൽ സ്ത്രീയുടെ നില അപ്പോൾ തന്നെ ഗുരുതരമായിരുന്നു. ഉടൻ തന്നെ മംഗലാപുരത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .
തീവ്ര പരിചരണം ലഭിച്ചെങ്കിലും അനീഷും അപകടം നടന്ന് മൂന്നു ദിവസത്തിനു ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു.
പൊലിഞ്ഞ ജീവനുകൾ നൽകുന്ന പാഠങ്ങൾ നമ്മുക്ക് വരും നാളുകളിൽ  ഉൾപ്രേരണയാവട്ടെ എന്ന്  പ്രത്യാശിക്കാം.
Previous Post Next Post