വിപുലീകരിച്ച പാട്ടയം മുഹ്യുദ്ദീൻ ജുമാ മസ്ജിദ് ഉദ്ഘാടനവും മതപ്രഭാഷണവും ഫിബ്ര. 16 മുതൽ 21 വരെ
പ്രചരണോദ്ഘാടനം നാളെ
കൊളച്ചേരി: വിപുലീകരിച്ച പാട്ടയം മുഹ്യുദ്ദീൻ ജുമാ മസ്ജിദ് ഉദ്ഘാടനവും മതപ്രഭാഷണവും സ്വലാത്ത് വാർഷികവും മജിലിസുന്നൂറും ഫിബ്ര. 16 മുതൽ 21 വരെ നടത്തപ്പെടുന്നു.
പ്രസ്തുത പരിപാടിയുടെ പ്രചരണോദ്ഘാടനം നാളെ ഫിബ്ര.1 വെള്ളിയാഴ്ച ജുമുഅ: നിസ്കാരാനന്തരം ബഹു. ഹംസ അശ്രഫി മണ്ണാർക്കാട് നിർവ്വഹിക്കപ്പെടും.