ജൈവപച്ചക്കറി വിളവെടുത്തു


മയ്യിൽ : കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക്ക് ലൈബ്രറി & സി.ആർ.സി.മെമ്പർമാർ വേളം വയലിൽ നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തി.
വനിതാ വേദി ചേർപേർസൺ സി.സി.ഓമനയുടെ അദ്ധ്യക്ഷതയിൽ ഗ്രന്ഥശാലാ സെക്രട്ടറി പി.കെ.പ്രഭാകരൻ ഉൽഘാടനം ചെയ്തു.
കെ.നാരായണൻ, കെ.കെ.ഭാസ്കരൻ ,സി.വി.പത്മാവതി ടീച്ചർ, പി.കെ.ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
 വർഗ്ഗീയ ശക്തികൾ വിഖ്യതസംവിധായകൻ പ്രിയനന്ദനനെ അക്രമിച്ചതിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി.
വനിതാവേദി കൺവീനർ വി.പി.രതി സ്വാഗതവും സ്വർണ്ണലത നന്ദിയും പറഞ്ഞു.
Previous Post Next Post