അപകടാവസ്ഥയിലായ ചേലേരി വയൽ കനാൽ പാലം



ചേലേരി :കാലപഴക്കത്താൽ തൂണുകൾ ദ്രവിച്ച വളവിൽ ചേലേരി വയൽ കനാൽ പാലം വൻ അപകടാവസ്ഥയിൽ.
വിദ്യാർത്ഥികൾ അടക്കം നിരവധി ആളുകൾ കടന്ന് പോകുന്ന സ്ഥലം കൂടിയാണ് . ഒരുവിധം എല്ലാ തൂണുകളും നശിച്ചു ദ്രവിച്ച് കമ്പികൾ പുറത്തേക്ക് വന്നിരിക്കുന്നു. ഇത് കാരണം
കോണ്ക്രീറ്റ് പാളികൾ അടർന്നു വീഴാൻ തുടങ്ങിയിട്ടുണ്ട് ഇത് കൂടുതൽ അപകടകരമായവസ്ഥയിലേക്കാണ് നീങ്ങുന്നത് കാരണം പാലത്തിന്റെ അടിയിൽ കൂടി നിരവധി വാഹനങ്ങളും യാത്രക്കാരും ആണ് സഞ്ചരിക്കുന്നത്.
ബന്ധപ്പെട്ട അധികാരികൾ ഉചിതമായ നടപടികൾ എത്രയും പെട്ടെന്ന് ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു….
Previous Post Next Post