കൊളച്ചേരിയിലും മയ്യിലിലും പൊതുപണിമുടക്ക് ഹർത്താലായി മാറി  ; 48 മണിക്കൂർ 'ഹർത്താലിൽ' ജനജീവിതം ദുസ്സഹമാവുന്നു


കൊളച്ചേരി :- പൊതു പണിമുടക്ക് കൊളച്ചേരിയിലും മയ്യിലിലും ഹർത്താലായി മാറി.
 കഴിഞ്ഞ ഹർത്താൽ ദിനത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനപ്രകാരം മയ്യിലിലിൽ കടകൾ തുറന്നെങ്കിലും ഇന്ന് കടക്കാർ വ്യാപാരി വ്യവസായി സമിതി തീരുമാനത്തിനൊപ്പമില്ല.
 കടകമ്പോളങ്ങൾ  അടഞ്ഞു കിടക്കുകയാണ്.  രണ്ടു പഞ്ചായത്തുകളിലെയും ബസ്സുകൾ സർവ്വീസുകൾ നിർത്തിവെച്ചിരിക്കുന്നു. ഓട്ടോ- ടാക്സി സർവീസുകൾ നടത്തുന്നില്ല.
ഗവൺമെന്റ് സ്ഥാപനങ്ങൾ ,ബാങ്കുകൾ എന്നിവ പൂർണ്ണമായും അടഞ്ഞു കിടക്കുകയാണ്.
സ്കൂളുകളുടെ അധ്യയനത്തെയും ഹർത്താൽ ബാധിച്ചു. അതേ സമയം ചില സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നുണ്ട്.
പെട്രോൾ പമ്പുകൾ   അsഞ്ഞുകിടക്കുന്നു.
Previous Post Next Post