തളിപ്പറമ്പ് ധർമ്മശാലയിൽ വൻ  കഞ്ചാവ് വേട്ട


തളിപ്പറമ്പ്:  ധർമ്മശാല നിഫ്റ്റ് കോളേജിന് സമീപം വച്ച് ഏകദേശം 16 കിലോവിലധികം കഞ്ചാവ് പിടികൂടി. തളിപറമ്പ്  DySP കെ വി വേണുഗോപാലിന്റെ നിർദ്ദേശ പ്രകാരം CI കെ ജെ ബിനോയും SI കെ ദിനേശന്റെയും  നേതൃത്വത്തിലുള്ള സംഘമാണ് ഈ കഞ്ചാവ് പിടികൂടിയത്.
കുറുമാത്തൂർ സ്വദേശി ജാഫർ, ചപ്പാരപ്പടവ് സ്വദേശി അലി അക്ബർ എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഗനർ കാറിൽ കോളേജ്കുട്ടികൾക്ക് വിതരണം ചെയ്യാനായി എത്തിയവരെ പോലിസ് അതിസമർത്ഥമായി  വലയിലാക്കുകയായിരുന്നു.
ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ധർമ്മശാല പരിസരത്ത് കഞ്ചാബ് ലോബി പിടിമുറുക്കിയതായി നേരത്തെ വാർത്തകൾ വന്നിരുന്നതാണ്. പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ ഇതിലെ മുഴുവൻ കണ്ണികളെയും വലയിലാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
Previous Post Next Post