പി എം ജെ കിഡ്സ് ഫെസ്റ്റ് ഇന്ന്
പാമ്പുരുത്തി: പാമ്പുരുത്തി പി എം ജെ ഇംഗ്ലീഷ് സ്കൂൾ കിഡ്സ് ഫെസ്റ്റ് ഇന്ന് ചൊവ്വാഴ്ച വൈകുന്നേരം 4 മുതൽ പാമ്പുരുത്തി സി എച്ച് ഗ്രൗണ്ടിൽ നടക്കും പാമ്പുരുത്തി മുസ്ലിം ജമാ അത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി മൻസൂർ പാമ്പുരുത്തി യുടെ അധ്യക്ഷതയിൽ അഡ്വൈസറി ബോർഡ് കൺ വീനർ എം മമ്മു മാസ്റ്റർ ഉൽഘാടനം ചെയ്യും
സ്പോർട്സ് ജേതാക്കളെ അനുമോദിക്കൽ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം എം.അബ്ദുൽ അസീസും, ഉപഹാര സമർപ്പണം എം മുസ്തഫ ഹാജിയും നിർവ്വഹിക്കും എം എം അമീർ ദാരിമി, എം അനീസ് മാസ്റ്റർ,
വി.പി.മൊയ്‌തീൻ
ടി.മുഹമ്മദ് , പി ഖാലിദ്, എം ഷിഹാബ് തുടങ്ങിയവർ സംസാരിക്കും