കമ്പിളി വിൽപ്പന എന്ന പേരിൽ മോഷണ ശ്രമം; സംഘത്തെ നാട്ടുകാർ പിടികൂടി പോലിസിൽ ഏൽപിച്ചു
കൊളച്ചേരി :- പെരുമാച്ചേരി ലക്ഷം വീടിന് സമീപത്ത് ലെനിൽ റോഡിൽ ഊട്ടുപുറം ഭാഗത്തെ വീട്ടിൽ കമ്പിളി വിൽക്കാനെന്ന വ്യാജേന എത്തിയ അന്യസംസ്ഥാന സംഘത്തിന്റെ മോഷണ ശ്രമം നാട്ടുകാർ കൈയോടെ പിടികൂടി.
സംഘത്തിലെ ഒരു യുവാവ് വീടിന് മുന്നിൽ എത്തുകയും അതേ സമയം മറ്റ് അംഗങ്ങൾ വീടിന്റെ പുറക് ഭാഗത്ത് കൂടി മോഷണം നടത്താൻ ശ്രമിക്കുകയും ചെയ്തത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ പിടികൂടുകയും മയ്യിൽ പോലിസിൽ അറിയിക്കുകയും ചെയ്തു.
ഇന്ന് രാവിലെ പത്തു മണിയോടെയാണ് സംഭവം.തുടർന്ന് പോലിസ് എത്തി ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയും ചെയ്തിട്ടുണ്ട്.