ദിവസവിശേഷം   ഫെബ്രുവരി 12



ഇന്ന് ചാൾസ് ഡാർവിൻ ദിനം... പരിണാമ സിദ്ധാന്തത്തിന്റെ പിതാവായ ഇംഗ്ലീഷു കാരനായ ചാൾസ് ഡാർവിൻ 1809 ൽ ജനിച്ച ദിവസം... പത്തൊമ്പതാം നൂറ്റാണ്ടിലെ ശാസ്ത്രജ്ഞരിൽ ഔദ്യോഗിക ശവസംസ്കാരം ലഭിച്ച 5 പേരിൽ ഒരാൾ...

ഇന്ന് Sexual and Reproductive Health Awareness Day. ലൈംഗിക രോഗങ്ങൾ പടരുന്നതിന് എതിരെയുള്ള പ്രചാരണങ്ങൾക്കായുള്ള ദിവസം.

1502- വാസ്കോഡ ഗാമ തന്റെ രണ്ടാമത്തെ ഇന്ത്യൻ യാത്ര ലിസ്ബണിൽ നിന്ന് തുടങ്ങി...
1912- ചൈന ഗ്രിഗോറിയൻ കലണ്ടർ സമ്പ്രദായം അംഗീകരിച്ചു..
1922- ചൗരി ചൗരാ സംഭവത്തിൽ പ്രതിഷേധിച്ച് മഹാത്മജി നിസ്സഹകരണ സമരം പിൻവലിച്ചു ...
1928... സർദാർ പട്ടേൽ ബർദോളി സമരം തുടങ്ങി.. ഈ സമരത്തോടെ ആണ് വല്ലഭായ് പട്ടേലിന് "സർദാർ" എന്ന വിശേഷണം ലഭിച്ചത്
1976- ഇടുക്കി ജലവൈദ്യുത പദ്ധതി രാഷ്ട്രത്തിന് സമർപ്പിച്ചു..
1999- ഇംപീച്ച്മെന്റ് ശ്രമത്തിൽ നിന്ന് US സെനറ്റ് , പ്രസിഡന്റ് ബിൽ ക്ലിന്റണെ കുറ്റവിമുക്തനാക്കി..
2016- ഏകദേശം 1000 വർഷത്തെ ഇടവേളക്ക് ശേഷം കത്തോലിക്ക നേതൃത്വവും (ഫ്രാൻസിസ്  മാർപാപ്പ ) റഷ്യൻ ഓർത്തഡോക്സ് നേതൃത്വവും (Patriarch Kiril) ഹവാനയിൽ ചർച്ച നടത്തി..

ജനനം
1804.. എമിൽ ലെൻസ്. ലെൻസ് ലോ ഇൻ തെർമോ ഡൈനാമിക്സ് കണ്ടു പിടിച്ച റഷ്യൻ ശാസ്ത്രജ്ഞൻ..
1809- എബ്രഹാം ലിങ്കൻ.. അമേരിക്കയിലെ ഏറ്റവും പ്രശസ്തനായ പ്രസിഡണ്ട്. അടിമത്തം നിർത്തലാക്കിയത് വഴി ചരിത്ര പുസ്തകത്തിൽ സ്ഥാനം നേടി...
1824- സ്വാമി ദയാനന്ദ സരസ്വതി - ഇന്ത്യ ഇന്ത്യക്കാർക്ക് എന്ന മുദ്രാവാക്യം മുഴക്കിയ ആര്യസമാജ സ്ഥാപകനായ സാമൂഹ്യ പ്രവർത്തകൻ....
1871- ദീനബന്ധു സി.എഫ്. ആൻഡ്രൂസ്.. ചാൾസ് ഫ്രിയർ ആൻഡ്രൂസ്.. ചർച്ച് ഓഫ് ഇംഗ്ലണ്ട് പുരോഹിതൻ. ഗാന്ധിജിയുടെ വിശ്വസ്ത സുഹൃത്ത്.. പേരിലെ ആദ്യ അക്ഷരം [C F A , Chirsts faithful apostle) ചേർത്ത് ക്രിസ്തുവിന്റെ വിശ്വസ്തനായ അപ്പോസ്തലൻ എന്ന് അദ്ദേഹത്തെ ഗാന്ധിജി വിളിച്ചു...
1919- സുഭാഷ് മുഖോപാധ്യായ- ബംഗാളി സാഹിത്യകാരൻ.. 1991 ൽ ജ്ഞാനപീഠം... 2003 ൽ പദ്മഭൂഷൻ ലഭിച്ചു.
1920- പ്രാൺ,  ഹിന്ദി നടൻ - ശരിയായ പേര് പ്രാൺ കിഷൻ സിക്കൻദ്... 2013 ൽ ദാദസാഹബ് ഫാൽകെ പുരസ്കാരം ലഭിച്ചു.
1924- ധീരേന്ദ്ര ബ്രഹ്മചാരി - അടിയന്തിരാവസ്ഥയിലെ  അധികാര ദുർവിനിയോഗത്തിന്റെ പേരിൽ ഇന്ത്യൻ റാസ് പുടിൻ എന്ന് വിശേഷിപ്പിക്കുന്ന കാവി വസ്ത്രധാരി...
1938- പെരുമ്പടവം ശ്രീധരൻ - മലയാള നോവലിസ്റ്റ്.. നോവൽ ചരിത്രത്തിലെ സകല റിക്കാർഡും തകർത്ത ഒരു  സങ്കീർത്തനം പോലെ യുടെ സ്രഷ്ടാവ്...
1939- അജിത് സിങ് - മുൻ കേന്ദ്ര മന്ത്രി.. മുൻ പ്രധാനമന്ത്രി ചരൺ സിങ്ങിന്റെ മകൻ...
1949- ഗുണ്ടപ്പ വിശ്വനാഥ് - മുൻ ഇന്ത്യൻ നായകനായ ക്രിക്കറ്റർ.
1984 .. ആർ. വിനയകുമാർ... കർണാടകക്കാരനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം.. പേസ് ബൗളർ

ചരമം
1789- എയ്താൻ അല്ലൻ - അമേരിക്കൻ സ്വാതന്ത്യ പോരാളി.. അമേരിക്കൻ സംസ്ഥാനമായ വേർമോണ്ടിന്റെ സ്ഥാപകരിൽ ഒരാൾ.
1804- ഇമ്മനുവൽ കാന്ത് - ജർമൻ തത്വചിന്തകൻ
1971- ജയിംസ് കാഷ് പെന്നി- ഡിപ്പാർട്ട്മെന്റ് സ്റ്റോർ സ്ഥാപകൻ എന്നറിയപ്പെടുന്നു...
1982- വി.ടി.ഭട്ടതിരിപ്പാട്.. സാമൂഹിക നവോത്ഥാന നായകൻ - ബ്രാഹ്മണ സമുദായ നവോദ്ധാരകൻ.. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് രചിച്ചു..
2005 ... കൃഷ്ണൻ കണിയാമ്പറമ്പിൽ - CPl നേതാവ്, മുൻ കൃഷിമന്ത്രി

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)


Previous Post Next Post