ഫെബ്രുവരി 13 ദിവസവിശേഷം



ഇന്ന് ലോക റേഡിയോ ദിനം. 1946ൽ ഐക്യ രാഷ്ട്രസഭ United Nations Radio സ്ഥാപിച്ചതിന്റെ ഓർമക്ക്.. UNESCO ആണ് ഈ ദിനം ആചരിക്കുന്നത്..
1668- പോർച്ചുഗലിനെ സ്വതന്ത്ര രാഷ്ട്രമായി സ്പയിൻ അംഗികരിച്ചു..
1880- തോമസ് ആൽവാ എഡിസൺ എഡിസൺ പ്രഭാവം കണ്ടെത്തി..
1931.. 'ഹെർബർട്ട് ബേക്കർ, എഡ്വിൻ ല്യൂട്ടിൻ സ് എന്നി ശില്പികൾ നേതൃത്വം നൽകി ശിൽപ്പിച്ച ഡൽഹി നഗരം ഇന്ത്യയുടെ പുതിയ തലസ്ഥാനമായി ലോർഡ് ഇർവിൻ പ്രഖ്യാപിച്ചു...
1934- സോവിയറ്റ് ആവിക്കപ്പലായ ചെലു സ്കിൻ ആർട്ടിക്കൽ മുങ്ങി ..
1945- USSR നാസി ജർമനിയിൽ നിന്നും ഹംഗറിയിലെ ബുഡാപെസ്റ്റ് കീഴടക്കി..
1960- ഫ്രാൻസ് , ബ്ലൂ ജേർബോയ എന്നു പേരിട്ട പ്രഥമ അണു പരീക്ഷണം,  അൾജീരിയൻ സഹാറ മരുഭൂമിയിൽ വെച്ചു നടത്തി
1996- നേപ്പാളിൽ ഗവർമെന്റും മാവോയിസ്റ്റുകളും തമ്മിൽ നേരിട്ട് 10 vൽ വർഷത്തിലേറെ നീണ്ട യുദ്ധം തുടങ്ങി..
2001- റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ വൻ ഭൂകമ്പം എൽ സാൽവഡോറിൽ ഉണ്ടായി
2010 - പൂനയിൽ
 ബോംബ സ്ഫോടനം. നിരവധി മരണം...
2014  - ദയാവധത്തിന് ബെൽജിയം രാജാവ് അനുമതി നൽകി
-
ജനനം
1835- മിർസ ഗുലാം അഹമ്മദ്.. അഹമ്മദിയ മുസ്ലിം വിഭാഗ സ്ഥാപകൻ
1879- സരോജിനി നായിഡു - ഇന്ത്യയുടെ വാനമ്പാടി.. സ്വാതന്ത്ര്യ സമര സേനാനിയും കവയത്രിയും
1910- വില്യം ബ്രാഡ്‌ഫോഡ് ഷോക്ലി - ഇംഗ്ലണ്ട് ശാസ്ത്രജ്ഞൻ.. കമ്പ്യൂട്ടർ വിപ്ലവത്തിന് തുടക്കം കുറിച്ച ട്രാൻസിസ്റ്റർ കണ്ടു പിടിച്ചു..
1932- ആർ. ലീലാദേവി.. അധ്യാപിക ,എഴുത്തുകാരി.. ചക്രവാളം എന്ന പേരിൽ പഞ്ചായത്ത് രാജ് സംവിധാനത്തെക്കുറിച്ച് നോവൽ എഴുതി..
1937- ടി.കെ. ബാലൻ - NGO യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റ് .. അഴിക്കോട് മുൻ എം.എൽ.എ
1941- ബിച്ചു തിരുമല എന്ന ബി ശിവശങ്കരൻ നായർ.. ഒറ്റകമ്പി നാദം മലയാള സിനിമാ ഗാനം ആസ്വാദകരിൽ എത്തിച്ച പ്രതിഭ..
1943.. ഒടുവിൽ ഉണ്ണിക്കൃഷ്ണൻ..  അഭിനയപ്രതിഭ- ഗ്രാമീണതയുടെ മുഖമുദ്ര.

ചരമം
1904.. കുഞ്ഞിക്കുട്ടി തങ്കച്ചി - 19മത് നൂറ്റാണ്ടിൽ സാഹിത്യരചനയിൽ ഏർപ്പെട്ട അപൂർവ വനിത
1974- ഉസ്താദ് ആമിർ ഖാൻ.. ഹിന്ദുസ്ഥാനി കുലപതി - ഇൻഡോർ ഘരാന സ്ഥാപിച്ചു.'
1977- കോഴിക്കോട് അബിദുൽ ഖാദർ.. കേരള സൈഗാൾ: ശരിയായ പേര് ലെസ്ലി ആൻഡ്രൂസ്‌.. മലയാളികൾ "എങ്ങനെ നീ മറക്കും കുയിലേ" എന്ന് ഏറ്റു പാടിയ ശബ്ദത്തിന്റെ ഉടമ
2012 - അഖ്ലാഖ് മുഹമ്മദ് ഖാൻ ഷഹരിയാർ... 2008 ൽ ഉറുദു സാഹിത്യത്തിന് ജ്ഞാനപീഠം നേടി..
2014- മാത്തി മുത്തി... മലമ്പാട്ട് അഥവാ കാണിപ്പാട്ട്, ചരട് പാട്ട് തുടങ്ങിയവയൽ പ്രശസ്ത.. 2004 ഫോക് ലോർ ജേതാവ്...
2014- ബാലു മഹേന്ദ്ര.. സിനിമാ സംവിധായകൻ. മലയാളത്തിൽ ഓളങ്ങൾ സൃഷ്ടിച്ച സംവിധായകൻ
2016- ഒ.എൻ.വി.... മലയാളത്തിൽ നിന്ന് ജ്ഞാനപീഠം കയറിയ മഹാകവി

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Previous Post Next Post