സ്കൂളുകൾക്ക് ഉത്സവമായി പഠനോത്സവം
കൊളച്ചേരി :-പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ നൂഞ്ഞേരി ALP സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു.
വാർഡ് മെമ്പർ ചന്ദ്രഭാനു പഠനോത്സവം ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡന്റ് കെ കെ അബ്ദുൾ കരീം അധ്യക്ഷത വഹിച്ചു.
ബി ആർ സി ട്രയിനർ അബ്ദുൾ ജബാർ മാസ്റ്റർ പഠനോത്സവത്തെ കുറിച്ചും കുട്ടികളുടെ മികവിനെ കുറിച്ചും മനോഹരമായി ക്ലാസെടുത്തു.
മുഹമ്മദ് അബദുൾ റഹ്മാൻ സാഹിബ് സ്മാരക വായനശാല പ്രസിഡൻറ് സി കെ ജനാർദ്ദനൻ മാസ്റ്റർ, അപ്പു വൈദ്യർ സ്മാരക വായനശാല വൈസ് പ്രസിഡൻറ് കെ വാസുദേവൻ,കൊളച്ചേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കമാൽ, മദർ പി ടി എ പ്രസിഡന്റ് ലക്ഷ്മി തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
വിദ്യാർത്ഥികളുടെ കലാപരിപാടികൾ ,സയൻസും ഗണിതവുമായി ബന്ധപ്പെട്ട ലഘു പരീക്ഷണങ്ങൾ, മികവ് അവതരണം ,പ്രദർശനം, പരീക്ഷണങ്ങൾ,ഇംഗ്ലീഷിൻെറ മികവ് തുടങ്ങിയ വിവിധ മേഖലകളിൽ കുട്ടികളുടെ കഴിവ് തെളിയിക്കുന്ന പരിപാടികൾ സംഘടിപ്പിച്ചു. രക്ഷിതാക്കളും നാട്ടുകാരും ചേർന്ന വൻ ജനപങ്കാളിത്തത്തോടെ നടന്ന പഠനോത്സവം കുട്ടികൾക്ക് നവ്യാനുഭവമാണ് പ്രദാനം ചെയ്തത്.