ജ്വാല ജ്വലനവും,ഐക്യദാർഢ്യ പ്രതിജ്ഞയും ഫിബ്രവരി 16ന്
മയ്യിൽ:- കാശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ വീര മൃത്യു വരിച്ച ധീര ജവാന്മാർക്ക് ആദരാജ്ഞലികൾ അർപ്പിച്ചു കൊണ്ട് മുല്ലക്കൊടി സി.ആർ.സി. വായനശാലയുടെ ആഭിമുഖ്യത്തിൽ 16-2-2019 ന് വൈകു: 6.30ന് സി.ആർ.സി.ഹാളിൽ ജ്വാല ജ്വലനവും പ്രതിജ്ഞയും നടക്കും.ചടങ്ങ് മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പി.ബാലൻ ഉദ്ഘാടനം ചെയ്യും. ഐക്യദാർഢ്യ പ്രതിജ്ഞ ശ്രീ.മോഹനൻ കാരക്കീൽ ചൊല്ലി കൊടുക്കും.