ഗാന്ധി സ്മാരക വായനശാല & ഗ്രന്ഥാലയം മൂന്നാം വാർഷികം 'മഴവില്ല് 2019' ന് നാളെ തുടക്കം
കൊളച്ചേരി : പെരുമാച്ചേരി ഗാന്ധി വായനശാല & ഗ്രന്ഥാലയം മൂന്നാം വാർഷികം 'മഴവില്ല് 2019 ' ഫിബ്രവരി 10 ,16 തീയ്യതികളിൽ പെരുമാച്ചേരി എ യു പി സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു.
നാളെ (ഫിബ്രവരി 10 ഞായറാഴ്ച) കുട്ടികൾക്കുള്ള കലാ കായിക മത്സരങ്ങളും ,പെനാൾട്ടി ഷൂട്ടൗട്ട്, ഫുട്ബാൾ പ്രദർശന മത്സരവും തുടർന്ന് പ്രാദേശിക കമ്പവലി മത്സരവും നടക്കും.
ഫിബ്രവരി 16 നടക്കുന്ന സാംസ്കാരിക സമ്മേളനം പ്രശസ്ത സാഹിത്യക്കാരൻ രമേശ് കാവിൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് നൃത്തനൃത്യങ്ങൾ അരങ്ങേറും. രാത്രി 10.30 ന് കോഴിക്കോട് രംഗഭാഷ അവതരിപ്പിക്കുന്ന നാടകം 'നിരപരാധികളുടെ ജീവിതയാത്ര' അരങ്ങേറും.