ഗാന്ധി സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ 3 ആം വാർഷികം സമുചിതമായി ആഘോഷിച്ചു
പെരുമാച്ചേരി: - ഗാന്ധി സ്മാരക വായനശാല ഗ്രന്ഥാലയത്തിന്റെ മൂന്നാ വാർഷികം ' മഴവില്ല് '19 ' സമുചിതമായി ആഘോഷിച്ചു. ഇന്നലെ നടന്ന സംസ്കാരിക സമ്മേളനം പ്രശസ്ത കവിയും ഗാന രചിയതാവുമായ രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു.തുടർന്ന് സാംസ്കരികപ്രഭാഷണവും നടത്തി.കെ എം ശിവദാസൻ, വാർഡ് മെമ്പർ പുരുഷോത്തമൻ തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
വായനശാലാ പ്രസിഡൻറ് പി കെ രഞ്ജിത്ത് അധ്യക്ഷതയിൽ നടന്ന ചടങ്ങിന് എം കൃഷ്ണൻ സ്വാഗതവും പി ശിവരാമൻ നന്ദിയും പറഞ്ഞു.
പുൽവേര ഭീകര അക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് 101 മെഴുകിതിരി തെളിച്ചു ശ്രദ്ധാഞ്ജലി അർപ്പിച്ചത് ചടങ്ങിൽ ശ്രദ്ധേയമായി.
വാർഷികത്തോടനുബന്ധിച്ച് നടത്തിയ കമ്പവലി മത്സരം, പെനാൾട്ടി ഷൂട്ടൗട്ട്, ഫുഡ്ബാൾ പ്രദർശന മത്സരം എന്നിവ ഏറെ ശ്രദ്ധേയവും ജനകീയവുമായ മത്സരങ്ങളായിരുന്നു.
സാംസ്കാരിക സമ്മേളനത്തെ തുടർന്ന് കുട്ടികൾ അവതരിപ്പിച്ച നൃത്ത നൃത്യങ്ങളും സംഗമം ജനശ്രീ അവതരിപ്പിച്ച തിരുവാതിരയും പരിപാടികൾക്ക് കൊഴുപ്പേകി.
പരിപാടികളുടെ സമാപനത്തോടനുബന്ധിച്ച് കോഴിക്കോട് രംഗഭാഷയുടെ "നിരപരാധികളുടെ ജീവിതയാത്ര" എന്ന സാമൂഹ്യ നാടകവും അരങ്ങേറി.