കണ്ണാടിപ്പറമ്പ് വയത്തൂർ കാലിയാർ ക്ഷേത്രം ഊട്ടുത്സവം നെയ്യാട്ടം ഇന്ന്; മഹോത്സവ ദിനം നാളെ
ഇന്ന് ( 5.2.19 ) ഉച്ചയ്ക്ക് ചാലോട്, കൊളച്ചേരി, നാറാത്ത് എന്നി നെയ്യമൃത് മഠങ്ങളിൽ നിന്നും നെയ്യമ്യത് എഴുന്നള്ളത്ത് വൈകു: 4.30 ന് മട്ടന്നൂർ പഞ്ചവാദ്യസംഘത്തിന്റെ തായമ്പക, 6.30ന് ദീപാരാധനയക്ക് ശേഷം ഊട്ടുൽസവത്തിന്റെ പ്രധാന ചടങ്ങായ നെയ്യാട്ടം ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ നടക്കും.
മഹോത്സവ ദിനമായ (ബുധനാഴ്ച) രാവിലെ 10 മണിക്ക് മാമാനിക്കുന്ന് ദേവി നാരായണീയ പാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ ഒ.പി.തങ്കമണി നയിക്കുന്ന നാരായണീയ പാരായണം ഉച്ചയക്ക് 12 മണിക്ക് വടക്കേ കാവിൽ കലശം തുടർന്ന് പ്രസാദ ഊട്ട്, വൈകു: 3.30 ന് തായമ്പക, ശ്രീഭൂതബലി' തിടമ്പുനൃത്തം ,ദീപാരാധനയ്ക്ക് ശേഷം വൈഷ്ണവം കലാവേദിയുടെ നേതൃത്വത്തിൽ കുട്ടികളുടെ തിരുവാതിരക്കളി, 7 മണിക്ക് മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ എരിയ കമ്മിറ്റി അംഗം സതീശൻ തില്ലങ്കേരി ആദ്ധ്യാത്മിക പ്രഭാഷണം നടത്തും. 8.30 ന് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് വാദ്യമേളങ്ങളോടെ എഴുന്നള്ളത്ത് ,തിടമ്പുനൃത്തത്തോടെ ഉത്സവത്തിന് സമാപിക്കും