അനുപമ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് ഓഫീസ് ഉദ്ഘാടനം ഇന്ന് ;
നടൻ ഇന്ദ്രൻസ് മുഖ്യാതിഥി
മയ്യിൽ :കുറ്റ്യാട്ടൂർ അനുപമ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് മുപ്പത്തിയഞ്ചാം വാർഷികവും ഓഫീസ് ഉദ്ഘാടനവും ചൊവ്വാഴ്ച നടക്കും. വൈകുന്നേരം ആറു മണിക്ക് ആനപ്പീടികയിലെ ഓഫീസ് എഴുത്തുകാരൻ എൻ. ശശിധരൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ശാസ്ത്രിപ്പീടികക്ക് സമീപം നടക്കുന്ന സാംസ്‌കാരിക സമ്മേളനം കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്യും. പി. സോന മുഖ്യ പ്രഭാഷണം നടത്തും. നടൻ ഇന്ദ്രൻസ് മുഖ്യാതിഥിയായിരിക്കും.
തുടർന്ന് ഫോക്‌ലോർ അക്കാദമി സഹകരണത്തോടെ അത്താഴക്കുന്നു സൗപർണിക കലാവേദിയുടെ 'നാട്ടരങ്ങ്. ' അടക്കം വിവിധ കലാപരിപാടികൾ അരങ്ങേറും.