കണ്ണാടിപ്പറമ്പ് വയത്തൂർകാലിയാർ ക്ഷേത്ര
ഊട്ടുത്സവ മാഹാത്മ്യം


ശ്രീ മഹേശ്വരനിൽ നിന്നും പാശുപതാസ്ത്രം നേടുന്നതിനായി അർജ്ജുനൻ തപസ്സാരംഭിച്ചു.അർജ്ജുനനെ പരീക്ഷിക്കാൻ ശിവ ഭഗവാൻ കാട്ടാളവേഷത്തിൽ ഭൂമിയിൽ അവതരിച്ചു.അതുവഴിവന്ന കാട്ടുമൃഗത്തെ അമ്പെയ്തു വീഴ്ത്തിയ തിനെ ചൊല്ലി അർജ്ജുനനും കിരാതനും തമ്മിൽ തർക്കമായി.അർജ്ജനന്റെ അസ്ത്രങ്ങളൊന്നും കാട്ടാളനെ കീഴ്പ്പെടുത്താനായില്ല അരിശം മൂത്ത അർജ്ജുനൻ ഗാണ്ഡീവം കൊണ്ട് കിരാതന്റെ നെറുകയിൽ അടിച്ചു . ഭഗവാന്റെ ശിരസ്സിൽ ക്ഷതമുണ്ടായി.കാട്ടാളൻ അർജ്ജുനനെ ചേർത്ത് പിടിച്ചു ഞെരിച്ചു അർജ്ജുനൻ ബോധരഹിതനായി.പരാജിതനായ അർജ്ജുനൻ ശിവഭഗവാനെ ശരണം പ്രാപിച്ചു.ശിവപൂജയിൽ അർപ്പിക്കപ്പെട്ട പുഷ്പങ്ങൾ കാട്ടാളന്റെ പാദങ്ങളിൽ ചേരുന്നത് കണ്ട് അർജ്ജുനന് കാര്യം ബോധ്യമായി ഭഗവാൻ അർജ്ജുനനെ അനുഗ്രഹിക്കുകയും പാശുപതാസ്ത്രം ഉപദേശിക്കുകയും ചെയ്തു.ഈ കഥ മഹാഭാരതത്തിലെ വനപർവ്വത്തിൽ കാണാം കാട്ടാളവേഷത്തിൽ പ്രത്യക്ഷനായ ഭഗവാനെ കിരാതമൂർത്തി ഭാവത്തിൽ പ്രതിഷ്ഠിച്ചു ആരാധിച്ചു വരുന്നു...

നെയ്യഭിഷേകമാണ് കിരാതമൂർത്തിക്ക് പ്രധാനം.അർജ്ജുനന്റെ ഗാന്ധീവം കൊണ്ടുള്ള അടിയാൽ ക്ഷതം പറ്റിയ ഭഗവാന്റെ ശിരസ്സിലെ വേദന മാറ്റുന്നതിനാണ് ഭക്തർ നെയ്യഭിഷേകം ചെയ്യുന്നത്.....
വയത്തൂർകാലിയാർ ക്ഷേത്രത്തിൽ നെയ്യാട്ട് ഉത്സവം ഊട്ടുത്സവമായാണ്  കൊണ്ടാടുന്നത്..,.. ഈ ക്ഷേത്രങ്ങളിൽ പ്രത്യേക നെയ്യമൃത് മഠങ്ങളിൽ നിന്നും എഴുന്നള്ളിച്ച് വരുന്ന നെയ്യാണ് അഭിഷേകം ചെയ്യുന്നത്.
നെയ്യമൃത് വ്രതക്കാർക്ക് പ്രത്യേക ചിട്ടകളും വ്യവസ്ഥകളും ഉണ്ട്.പ്രത്യേക തറവാട്ടക്കാർക്കാണ് നെയ്യ് എഴുന്നള്ളിക്കുന്നതിനുള്ള അവകാശം....
ഇതൊരു പാരമ്പര്യ സമ്പ്രദായമാണ്..... കണ്ണൂർ ജില്ലയിൽ ഏഴ് വയത്തൂർ കാലിയാർ ക്ഷേത്രങ്ങളാണ് ഈ സമ്പ്രദായത്തിൽ കീഴിൽ ഉള്ളത്
വയത്തൂർ, പയ്യാവൂർ,കല്ല്യാട്, കല്ലായി,മേലൂര്, കണ്ണാടിപ്പറമ്പ്,ഏച്ചൂര്.എന്നിവയാണ് ..... കണ്ണാടിപ്പറമ്പ് വയത്തൂർകാലിയാർ ക്ഷേത്രമാണ് ഈ  പ്രദേശത്തെ പൗരാണിക ക്ഷേത്രം. സമീപത്തെ കാവുകളിലെ കളിയാട്ടങ്ങൾ ആഘോഷങ്ങളുമൊക്കെ അച്ഛൻ വയത്തൂർ കാലിയാർ ആരുടെ അനുവാദം തേടിയശേഷമാണ് ആരംഭിക്കുന്നത്.... ഇവിടെ ആദികാലത്ത് 5 നെയ്യമൃത് മഠങ്ങളിലായി വ്രതക്കാർ ഉണ്ടായിരുന്നു ചാലോട് (കണ്ണാടിപറമ്പ്) നാറാത്ത് ,കൊളച്ചേരി  ,മല്ലിശ്ശേരി ,ഈശാനമംഗലം എന്നിവിടങ്ങളിൽ ഈശാനമംഗലം ഒഴിച്ചുള്ള നാലു മഠങ്ങളിൽ നിന്നും വ്രതക്കാർ നെയ്യ് എഴുന്നള്ളിച്ചുവരുന്നു മകരം അഞ്ചിനാണ് വ്രതാരംഭം മകരം 10 മുതൽ സ്വയം പാചകം ചെയ്ത് മകരം 15 മുതൽ മഠങ്ങളിൽ പ്രവേശിച്ചു വ്രതം അനുഷ്ഠിക്കുന്നു.വ്രതക്കാരൻ ശിവ ഗണമായിട്ടാണ് കരുതപ്പെടുന്നത് വ്രതക്കാർ കഴുത്തിലണിയുന്ന ചൂരൽ വളയം നാഗ സാന്നിധ്യമായാണ് സങ്കല്പം ചൂരൽ ധരിച്ച് മഠത്തിൽ പ്രവേശിച്ച വ്രതക്കാരെ ശുശ്രൂഷിക്കുന്നത് ശിവ പ്രീതിക്ക് കാരണമാവുമെന്നാണ് വിശ്വാസം.മകരം 22ന് എഴുന്നള്ളിച്ച് അന്ന് ദീപാരാധനയ്ക്കുശേഷം നെയ്യാട്ടം നടത്തി പിറ്റേന്ന് മഹോത്സവം ആയിട്ടാണ് ഇവിടെ ഊട്ടുത്സവം നടന്നുവരുന്നത് നെയ്യാട്ടത്തിന് ശേഷം ദേവസ്വംവക വ്രതക്കാർക്ക് നൽകുന്ന സദ്യ അടിയിലൂണ് (ഭഗവാന്റെ പ്രസാദം) എന്നാണ് അറിയപ്പെടുന്നത് മകരം 23-നു ക്ഷേത്രത്തിൽ എത്തിച്ചേരുന്നവർക്കെല്ലാം ദേവസ്വം വക ഊട്ട് നൽകുന്നു അതിനുശേഷം ശ്രീഭൂതബലിയോടെ പുറത്തെഴുന്നള്ളി ഭഗവാനോടൊപ്പം നെയ്യമൃത് വ്രതക്കാരും  ആനന്ദ നൃത്തം നടത്തുന്നു ഈ കൂടിയാട്ടം കാണാൻ ദേശത്തിൻറെ നാനാഭാഗത്തു നിന്നും ഭക്തർ ഒഴുകി എത്തുന്നത് .എല്ലാവർക്കും അത്ഭുതമാണ് ഭഗവാനുമായി കുടിയാട്ടത്തിനൊടുവിൽ വ്രതക്കാർ അഗ്നിപ്രവേശം നടത്തി ആത്മ സംതൃപ്തി അടയുന്നു.വ്രതക്കാർ ഉറഞ്ഞാടിയ കുഴിയടുപ്പിലെ ഭസ്മം ധരിക്കുന്നത് പുണ്യമായി കരുതപ്പെടുന്നു.. ഈ വർഷത്തെ ഉത്സവം ജനുവരി രണ്ടാം തീയതി തിരുവത്താഴത്തിന് അരി അളവിനോടെ ആരംഭിക്കുകയായി. ഉത്സവദിനങ്ങളിൽ എത്തിച്ചേരുന്ന ഭക്തരെ  സ്വീകരിക്കുന്നതിന് ദേവസ്വം വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് ആദികാലത്ത് പയ്യാവൂർ ക്ഷേത്രത്തിലേക്ക് നെയ്യെഴുന്നള്ളിച്ചിരുന്ന വ്രതക്കാർ ചേർന്ന് ഭഗവാനെ കണ്ണാടിപ്പറമ്പിൽ സാന്നിധ്യം വരുത്തി കരുമാരത്തില്ലത്ത് തന്ത്രികളാൽ പ്രതിഷ്ഠ നടത്തി നെയ്യമൃത് സംഘം പണികഴിപ്പിച്ച ക്ഷേത്രം 1983ലാണ് ദേവസ്വത്തിന് കൈമാറിയത് അന്നുവരെ നെയ്യമൃത് സംഘമായിരുന്നു ക്ഷേത്രഭരണം നടത്തിയിരുന്നത് ദേവസ്വവും ഭക്തരും ചേർന്ന് നടത്തുന്ന ആഘോഷങ്ങളിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്തുകൊള്ളട്ടെ അതിരുദ്രമഹായജ്ഞം കൊണ്ട് തേജസിയായ മഹാദേവന്റെ അനുഗ്രഹം എല്ലാവർക്കും ക്ഷേമഐശ്വര്യങ്ങൾ പ്രദാനംചെയ്യുമാറാകട്ടെ
ഓം നമഃ ശിവായ.....
വയത്തൂർകാലിയാരപ്പാ ശരണം......
    (ലതീഷ് വാര്യർ )

Previous Post Next Post