ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായപാമ്പുരുത്തി :- പാമ്പുരുത്തിയിലെ വയലിൽ പുരയിൽ ഗഫൂർ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.
വെള്ളിയാഴ്ച രാത്രിയാണ് ഗൾഫിൽ നിന്ന് ഗഫൂർ നാട്ടിലെത്തിയത്.
പരേതനായ മൂക്രിരകത്ത് മമ്മുവിന്റെയും വി.പി ആസിയയുടെയും മകനാണ്.
ഭാര്യ : ഹന്നത്ത്
മക്കൾ : ഫാത്തിമ, ഫാദിയ
സഹോദരങ്ങൾ : അബ്ദുൾ സലാം, റഫീഖ്, മൻസൂർ, സൽമത്ത്, നാസില
പാമ്പുരുത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തി. അബ്ദുൽ കരീം ചേലേരി, മുസ്തഫ കോടിപ്പോയിൽ, ആറ്റക്കോയ തങ്ങൾ, വാർഡ് മെമ്പർ കെ പി അബ്ദുസലാം, ശ്രീധരൻ സംഘമിത്ര, മൻസൂർ പാമ്പുരുത്തി എന്നിവർ വീട് സന്ദർശിച്ചു.
