കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വയോജന പദവി പഠനത്തിനുള്ള സർവേ നടത്തുന്നവർക്ക് പരിശീലനം നൽകി


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വയോജന പദവി പഠനം ആരംഭിച്ചു. വാർഡ് തല സർവ്വേ പ്രവർത്തനം സംഘടിപ്പിക്കുന്നവർക്കുള്ള പരിശീലനം കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി റെജി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യു.മുകുന്ദൻ അധ്യക്ഷത വഹിച്ചു. 

ആസൂത്രണ സമിതി ഉപാധ്യക്ഷൻ എ.പ്രഭാകരൻ മാസ്റ്റർ, ടി.രാജൻ മാസ്റ്റർ, കെ.എം ബിപിൻലാൽ മാസ്റ്റർ, ആർ.വി രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രസിഡണ്ട് നിജിലേഷ് പറമ്പൻ സ്വാഗതം പറഞ്ഞു. വയോജനങ്ങളുടെ സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള റിപ്പോർട്ട് ആണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

Previous Post Next Post