ഫെബ്രുവരി 9 ദിവസ വിശേഷം
ദേശീയ സെൻസസ് ദിനം.. 1951 ൽ ഇന്നേ ദിവസമാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സെൻസസ് തുടങ്ങിയത്..
1900- പ്രഥമ ഡേവിസ് കപ്പ് ടെന്നിസ് മത്സരം തുടങ്ങി..
1920- ആർട്ടിക് മേഖലയിലെ ധ്രുവപര്യവേക്ഷണം സംബന്ധിച്ച് അന്തരാഷ്ട്ര സമൂഹം, നോർവേയുമായി സ്വാൽബാർഡ് കരാർ ഒപ്പു വച്ചു.
1931- ഇന്ത്യയിൽ ആദ്യമായി സചിത്ര സ്റ്റാമ്പുകൾ പ്രസിദ്ധീകരിച്ചു. ന്യൂ ഡൽഹിയെ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം ആകുന്നതിനോട് അനുബന്ധിച്ചായിരുന്നു ഈ സ്റ്റാമ്പ് ഇറക്കിയത്.
1943- രണ്ടാം ലോക മഹായുദ്ധത്തിൽ ഗുഡൽകനാൽ യുദ്ധത്തിൽ ജപ്പാൻ അമേരിക്കയോട് തോൽവി സമ്മതിച്ചു.
1959- അന്ന ചാണ്ടി ഇന്ത്യയിലെ ആദ്യ വനിതാ ഹൈക്കോടതി ജഡ്ജിയായി..
1959- ആദ്യത്തെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ യൂണിറ്റ് USSR ൽ പ്രവർത്തനം ആരംഭിച്ചു.
1962 - ജമൈക്ക സ്വതന്ത്ര രാഷ്ട്രം ആകാനുള്ള കരാർ ഒപ്പു വച്ചു.
1969- ഏറ്റവും വലിയ യാത്രാ വിമാനം ബോയിങ് 747 കന്നി പറക്കൽ
1973 - ബിജു പട്നായിക് ഒറീസ്സ നിയമസഭാ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു.
1996 - റഷ്യൻ ഗ്രാൻഡ്മാസ്റ്റർ ഗാരി കാസ്പറോവ്, ഡീപ് ബ്ലൂ എന്ന ഐ. ബി.എം നിർമ്മിച്ച കംപ്യൂട്ടറിനോട് ചെസ്സ് മത്സരത്തിൽ പരാജയപ്പെട്ടു..
2013 - അഫ്സൽ ഗുരുവിനെ തിഹാർ ജയിലിൽ വച്ച് തൂക്കിലേറ്റി..
2014- 13.6 ബില്യൺ വർഷം പഴക്കമുള്ള നക്ഷത്രം ഓസ്ട്രേലിയൻ ശാസ്ത്രജ്ഞർ കണ്ടെത്തി
ജനനം
1901- സെബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതർ. സിനിമാ _ നാടക നടൻ, ഗായകൻ ,എഴുത്തുകാരൻ..
1922- ക്യാപ്റ്റൻ സി.പി. കൃഷ്ണൻ നായർ, വ്യവസായ പ്രമുഖൻ, ലീലാ ഗ്രൂപ്പ് സ്ഥാപകൻ
1929- അബ്ദുൾ റഹിമാൻ ആന്തുലെ - മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ,മുൻ കേന്ദ്ര മന്ത്രി...
1950- കിളിമാനൂർ ചന്ദ്രൻ. യുക്തിവാദി നേതാവ്.. സാഹിത്യ, സിനിമ പ്രവർത്തകൻ...
1959- സുജാത കൊയ്രാള.. നേപ്പാൾ വിദേശ കാര്യ മന്ത്രി . മുൻ പ്രധാനമന്ത്രി ഗിരിജാ പ്രസാദിന്റെ പുത്രി..
1962- തിസ്ത സെതൽവാദ്.. ഗുജറാത്തിലെ പൗരാവകാശ പ്രവർത്തക.. 2002 ലെ കലാപത്തിനിരയായവർക്കു വേണ്ടി പ്രവർത്തിച്ചു.
1965- അനിതാ ഭാരതി.. ദളിത് സാഹിത്യ പ്രവർത്തക.. ദളിത് ലേഖക് സംഘിന്റെ സെക്രട്ടറിയായിരുന്നു..
1970- ഗ്ലെൻ മഗ്രാത്ത് - ഓസ്ട്രേലിയയുടെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളിങ് താരം...
ചരമം
1881- ഫിയോദോർ ദസ്റ്റോവ്സ്കി. റഷ്യൻ നോവലിസ്റ്റ് ചെറുകഥാകൃത്ത്. പെരുമ്പടവത്തിന്റെ ഒരു സങ്കീർത്തനം പോലെ ഈ കഥാകൃത്തിന്റെ ഓർമയ്ക്കായാണ് സമർപ്പിച്ചിട്ടുള്ളത്.
1995- ജയിംസ് വില്യം ഫുൾ ബ്രൈറ്റ്.. അമേരിക്കൻ വിദ്യാഭ്യസ വിദഗ്ധൻ. ഫുൾ ബ്രൈറ്റ് പ്രോഗ്രാം എന്ന വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമിട്ടു
2008- ബാബ ആംതെ.. ആധുനിക ഗാന്ധി എന്നറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകൻ.. മഗ്സസെ, ഗാന്ധി പീസ്, പത്മശ്രീ, പത്മവിഭൂഷൺ ,ഇന്ദിരാ ഗാന്ധി തുടങ്ങി അനേകം അവാർഡുകൾ കരസ്ഥമാക്കിയ വ്യക്തിത്വം.
2016- സുശീൽ കുമാർ കൊയ്രാള.. മുൻ നേപ്പാൾ പ്രധാനമന്ത്രി.
(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)